മാസങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ വിശ്വാസികള്‍ ആരാധനാലയങ്ങളിലേക്ക്

മനാമ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട പള്ളികള്‍ തുറക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചതോടെ മാസങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ ആരാധനാലയങ്ങളിലേക്ക്.

കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാനുള്ള തീരുമാനത്തിന് ഇസ്ലാമിക കാര്യങ്ങള്‍ക്കുള്ള സുപ്രീം കൗണ്‍സില്‍ ആണ് അനുമതി നല്‍കിയത്.

ഇതിനായി നീതിന്യായ-ഇസ്ലാമികകാര്യ-ഔഖാഫ് മന്ത്രാലയങ്ങളുടെ സംയുക്ത സമിതി രൂപീകരിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ പള്ളികളില്‍ സുബ്ഹ് നമസ്‌കാരം മാത്രമാണ് അനുവദിക്കുന്നത്. പുരുഷന്മാര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അല്‍ ഫത്തഹ് ഗ്രാന്‍ഡ് മസ്ജിദില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജുമുഅ അനുവദിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പള്ളികള്‍ തുറക്കുന്നത്. നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികള്‍ തുറക്കുക.

നമസ്‌കാരശേഷം 10 മിനിറ്റില്‍ അടയ്ക്കുകയും ചെയ്യും. 15 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനാനുമതി ഇല്ല. വീട്ടില്‍ നിന്നും അംഗശുദ്ധി വരുത്തിയ ശേഷം മാത്രമെ പ്രാര്‍ത്ഥനയ്ക്ക് എത്താവൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *