യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തു ; യുവാവ്‌ അറസ്റ്റില്‍

റിയാദ്: യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്‍ത സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്‍തു. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നായിരുന്നു മുപ്പത് വയസുകാരന്റെ ഭീഷണി. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ സുരക്ഷാ വകുപ്പുകള്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വക്താവ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *