tech

മണിക്കൂറുകള്‍ക്കകം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി പേടി എം

September 18th, 2020

നീക്കം ചെയ്യ്ത് മണിക്കൂറുകള്‍ക്കകം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി പേടി എം. ചൂതാട്ടവുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ നിബന്ധനകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ പുറത്താക്കിയത്. പ്ലേ സ്റ്റോറിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പേടിഎം അറിയിച്ചത്.

Read More »

ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും പേ​ടി​എ​മ്മി​നെ ഒഴിവാക്കി

September 18th, 2020

ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും പേ​ടി​എ​മ്മി​നെ ഒഴിവാക്കി.  ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ നീക്കം ചെയ്തിട്ടുള്ളത്, പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്. അ​തേ സ​മ​യം ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ ഇ​പ്പോ​ഴും പേ​ടി​എം ല​ഭി​ക്കു​ന്നു​ണ്ട്.

Read More »

ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ മൈക്രോസോഫ്റ്റിന്റെ ആധുനിക പിസികള്‍

September 5th, 2020

എറണാകുളം : കൊച്ചി- ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്കായി (എസ്എംബി) മൈക്രോസോഫ്റ്റ് ആധുനിക പിസികള്‍ വാഗ്ദാനം ചെയ്യുന്നു. വിന്‍ഡോസ് 10 പ്രോ ഉപയോഗിച്ച് ആധുനിക പിസികളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് ബിസിനസുകള്‍ക്ക് ഐടി ചെലവു കുറക്കാന്‍ സഹായിക്കുന്നു. ഏസര്‍, ഡെല്‍, എച്ച്പി, ലെനോവോ എന്നിവയുടെ പുതിയ ഇന്റലിജന്റ് പിസികള്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. മൈക്രോസോഫ്റ്റ് അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രകാരം ഒരു ദിവസം 2.7 ബില്യണ്‍ മീറ്റിം...

Read More »

മെസഞ്ചര്‍ റൂം ഇനിമുതല്‍ വാട്ട്സ്ആപ്പിലും ; 50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് ചെയ്യാം

August 3rd, 2020

ഫേസ്ബുക്കിന്‍റെ വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോം മെസഞ്ചര്‍ റൂം ഇനിമുതല്‍ വാട്ട്സ്ആപ്പിലും. 50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് സാധ്യമാകുന്ന തരത്തിലാണ് ഫേസ്ബുക്ക് ഈ ചാറ്റ് പ്ലാറ്റ്ഫോം ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഫേസ്ബുക്കിനും മെസഞ്ചറിനും ഒപ്പം നല്‍കിയിരുന്ന സേവനം നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിലും ലഭ്യമാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്ന മെസഞ്ചര്‍ റൂം സേവനം വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്കാണ് ലഭ്യമാകുക. അധികം വൈകാതെ ഈ ...

Read More »

പഠനം മുതൽ സിനിമ വരെ…. നിങ്ങൾ ടെലഗ്രാമിൽ ചേർന്നോ…? യുവാക്കളിൽ തരങ്കമായി ടെലഗ്രാം ആപ്പ്

July 22nd, 2020

കോഴിക്കോട്‌ : വാട്സ് ആപ്പിലെ സല്ലാപത്തിനും പൊലിമയ്ക്കും ഇവിടെയും ഒട്ടും കുറവില്ല.പഠനം മുതൽ സിനിമ വരെ.... നിങ്ങൾ ടെലഗ്രാമിൽ ചേർന്നോ? യുവാക്കളിൽ തരങ്കമായി ടെലഗ്രാം ആപ്പ് . തിയറ്ററുകൾ അടച്ചതോടെ സിനിമകൾ കാണാൻ ‘ടെലിഗ്രാമി’ൽ കയറുന്നവരാണ്‌ ഇന്ന്‌ കൂടുതലും. മലയാളം സിനിമ മുതൽ ലോക ക്ലാസിക്കുകൾവരെ വന്നെത്തുന്ന ടെലിഗ്രാം ഇനി വിദ്യാർഥികൾക്കും സ്വന്തം. പ്ലസ്‌ വൺ പ്രവേശനത്തിനൊരുങ്ങുന്ന കുട്ടികൾക്കാണ്‌ ടെലിഗ്രാം പ്ലാറ്റ്‌ ഫോമിൽ ഒന്നിച്ചുകൂടാൻ അവസരം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർസെക്കൻഡറി വിഭാ...

Read More »

ടിക്‌ ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കി

June 30th, 2020

ടിക്‌ ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കി. നിരോധനത്തിന് പിന്നാലെയാണ് ടിക് ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കിയത്. പ്ലേ സ്റ്റോര്‍, ആപ്പിളിന്‍റെ ആപ്‍സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നിരോധിച്ചത്. എന്നാല്‍ ചൈനയുടെ ആദ്യ പ്രതികരണം പുറത്തുവന്നു. വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് വിശ...

Read More »

രാജ്യത്ത് ടിക് ടോക് നിരോധിച്ചു

June 29th, 2020

രാജ്യത്ത് ടിക് ടോക് നിരോധിച്ചു. രാജ്യത്ത് ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുന്നത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.   രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേ...

Read More »

വ്യാജ വിവരങ്ങള്‍ തടയാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്‌

June 26th, 2020

വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പുതിയൊരു ഫീച്ചറുമായി ഫേസ്ബുക്ക്. 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിലയിരുത്തല്‍. മാസങ്ങളായുള്ള ഫേസ്ബുക്കിന്റെ ആഭ്യന്തര പഠനത്തില്‍ നിന്നു തന്നെ വാര്‍ത്തകള്‍ പുറത്തിറങ്ങിയ തിയതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഏത്...

Read More »

വാട്ട്സ്ആപ്പ് അക്കൌണ്ട് നാല് ഫോണില്‍വരെ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നു

June 16th, 2020

ഒരേ വാട്ട്സ്ആപ്പ് അക്കൌണ്ട് നാല് ഫോണില്‍വരെ ഉപയോഗിക്കാവുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പണിപ്പുരയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത് തന്നെ ഉപയോക്താക്കളില്‍ എത്തുന്ന ഫീച്ചര്‍ ടെസ്റ്റിംഗിന്‍റെ അവസാനഘട്ടത്തിലാണ് എന്നാണ് വാട്ട്സ്ആപ്പില്‍ വരാന്‍ പോകുന്ന പ്രത്യേകതകള്‍ നേരത്തെ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ജൂണ്‍ 12ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.  ട്വീറ്റിനൊപ്പം പങ്കിട്ട ഒരു സ്ക്രീൻഷോട്ട്, ഒന്നിലധികം ഉപകരണങ്ങളില്‍ വ...

Read More »

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; പുതിയ അപ്പ്ഡേഷനുമായി വാട്ട്‌സ് ആപ്പ്

June 15th, 2020

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാട്ട്‌സ് ആപ്പ്  ഉടന്‍ തന്നെ പുതിയ ഡേറ്റ് അധിഷ്ഠിത സെര്‍ച്ച് സംവിധാനവും എത്തിക്കുന്നു. വാട്ട്സ്ആപ്പിലെ പുതിയ പ്രത്യേകതകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് വന്നാല്‍ ഇനിയൊരു ഉപയോക്താവിന് ദിവസങ്ങള്‍ വച്ച് വന്ന സന്ദേശം സെര്‍ച്ച് ചെയ്ത് എടുക്കാം. ആദ്യഘട്ടത്തില്‍ വാട്ട്സ്ആപ്പ് ഐഒഎസ് പതിപ്പിലായിരിക്കും ഈ ഫീച്ചര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.  വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ട വിവരങ്ങള്‍ പ്ര...

Read More »

More News in tech