world

യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി

May 17th, 2021

ഗാസ : വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. യുഎൻ രക്ഷാ സമിതി യോഗ സമയത്തും ഇസ്രായേൽ ഗാസയിൽ ആക്രമണം തുടർന്നു. അടിയന്തര വെടിനിർത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാൽ സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടാൻ ചേർന്ന യു.എൻ. യോഗത്തിലും ഇരു രാജ്യങ്ങളും...

Read More »

ഗാസ അതിർത്തിയിൽ വ്യോമാക്രമണം ; വെസ്‌റ്റ് ബാങ്കിൽ 11 പേർ കൊല്ലപ്പെട്ടു

May 15th, 2021

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം വെസ്‌റ്റ് ബാങ്ക് മേഖലയിലേക്ക് വ്യാപിക്കുന്നതില്‍ പ്രതിഷേധവുമായി വെസ്‌റ്റ് ബാങ്ക്. നിരവധി യുവാക്കളാണ് ഇസ്രയേല്‍ സൈനികരുമായി ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഒരു കുടുംബത്തിലെ ആറു പേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 31 കുട്ടികളും 20 സ്‌ത്രീകളും ഉള്‍പ്പെടെ 126 പേരാണ് മരിച്ചത്. ഇസ്രയേല്‍ ആക്രമണത്തിനെതിരെ പലസ്‌തീന്‍ ജനത കടുത്ത പ്രതിഷേധം അറിയിച്ചു. ഇസ്രയേലിന്‍റെ വടക്ക...

Read More »

മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ട് ഗെയിം കളിച്ചു ; സ്ത്രീക്ക് ദാരുണാന്ത്യം

May 14th, 2021

ബാങ്കോക്ക് : മൊബൈല്‍ ചാര്‍ജ് ചെയ്യാനിട്ട്  ഉപയോഗിച്ച് ഗെയിം കളിച്ച 54 കാരിക്ക് ദാരുണാന്ത്യം. വടക്ക് കിഴക്കന്‍ തായ്ലാന്‍റിലെ ഉഡോണ്‍ തായ് പ്രവിശ്യയിലാണ് സംഭവം നടന്നത്. മെയ് 6നാണ് സംഭവം എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. യോയെൻ സായേൻപ്രസാർട്ട് എന്ന സ്ത്രീയാണ് ഫോണില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. രണ്ടു ദിവസം മുൻപ് പിറന്നാളിന് ഭർത്താവ് സമ്മാനിച്ച ഫോൺ ആണ് ദുരന്തത്തിന് കാരണമായത്. ഷോക്കേറ്റ സ്ത്രീയുടെ കൈയിൽ പൊള്ളലേറ്റ പാടുകളുണ്ട്. വൈദ്യുതാഘാതമേറ്റതിന് സമാനമായിരുന...

Read More »

ഇസ്രേയൽ-പലസ്തീൻ സംഘര്‍ഷം ; കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു.

May 14th, 2021

ഇസ്രേയൽ-പലസ്തീൻ സംഘര്‍ഷത്തില്‍ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോർട്ടുകളിൽ മരണം 109 ആയി സ്ഥിരീകരിച്ചു. ഇതിൽ 28 പേർ കുട്ടികളാണ്. ഏഴ് ഇസ്രയേലി പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. വ്യോമസേനയും കരസേനയും അക്രമണം തുടങ്ങിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 7000ത്തോളം ഇസ്രയേലി സൈന്യവും അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടൽ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. ...

Read More »

രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ല ; അമേരിക്ക

May 14th, 2021

വാഷിങ്ടണ്‍ : പൂർണമായും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. സാമൂഹ്യ അകല നിർദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചു. സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളിന്റെതാണ് തീരുമാനം. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ പുതിയ തീരുമാനം. സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 117 ദശലക്ഷം പേർക്ക് അമേരിക്കയില്‍ പൂർണ്ണമായി പ്രതിരോധ...

Read More »

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യായുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി

May 13th, 2021

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിൻ്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങി. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. അതേസമയം, മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കും. നാട്ടിലേക്കെത്തിക്കാനുള്ള അവസാനവാട്ട നടപടിക...

Read More »

ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക

May 13th, 2021

പലസ്തീൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിന് പിന്തുണ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്നും ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുന്നതായും ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ജോ ബൈഡൻ വ്യക്തമാക്കി. ഹമാസും മറ്റ് ഗ്രൂപ്പുകളും നടത്തിയ ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിലെ ജനതയെ സംരക്ഷിക്കാൻ സഹായങ്ങൾ ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. രാജ്യത്ത് എത്രയും വേഗം സമാധാനം പുനസ്ഥാപിക്കേണ്ടതായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ഈജിപ്ത്...

Read More »

ഇസ്രായേലിൽ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

May 11th, 2021

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സന്തോഷ് ജോസഫിന്റെ ഭാര്യ സൗമ്യ സന്തോഷ് (32) ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഇവർ ഇസ്രായേലിൽ ജോലി ചെയ്യുകയാണ്. ഇസ്രായേലിൽ കെയർ ടേക്കർ ആയിരുന്നു സൗമ്യ. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ താമസ സ്ഥലത്ത് മിസൈൽ പതിച്ചാണ് സൗമ്യ മരണപ്പെട്ടത് എന്നാണ് വിവരം. കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് മെമ്പ‍ർമാരായ സതീശന്റെയും സാവിത്രിയുടേയും മകള...

Read More »

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ് ; 13 പേര്‍ കൊല്ലപ്പെട്ടു

May 11th, 2021

റഷ്യയിലെ കസാനില്‍ സ്‌കൂളില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അജ്ഞാതരായ രണ്ട് പേരാണ് വെടിവച്ചതെന്നും അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നും സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായെന്നും വിവരം. 17 വയസുകാരനെയാണ് പൊലീസ് പിടികൂടിയത്. രണ്ടാമത്തെ ഷൂട്ടര്‍ മരണപ്പെട്ടുവെന്നും വിവരം. മരിച്ചവരില്‍ അധികവും കുട്ടികളാണ്. ഒരു അധ്യാപികയും ...

Read More »

കൊറോണ വൈറസ് ജൈവായുധമാക്കാൻ ചൈന ശ്രമിച്ചെന്ന് റിപ്പോർട്ട്

May 10th, 2021

കൊവിഡ് മഹാമാരി ആരംഭിക്കുന്നതിന് 5 വർഷം മുൻപേ സാർസ് കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിക്കാൻ ചൈന പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിച്ച് മൂന്നാം ലോക മഹായുദ്ധത്തിനാണ് ചൈന ലക്ഷ്യമിട്ടതെന്നും 2015-ൽ ചൈനീസ് ശാസ്ത്രജ്ഞന്മാർ ഇതിന് ശ്രമം തുടങ്ങിയിരുന്നതായും വീക്ക്എൻഡ് ഓസ്‌ട്രേലിയൻ ആണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ്-19 ന്റെ തുടക്കം സംബന്ധിച്ച അന്വേഷണങ്ങളിൽ ചൈന സഹകരിക്കാതിരുന്നതിന്റെ കാരണം ഇതാകാമെന്ന് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട്...

Read More »

More News in world