Apr 18, 2024 03:59 PM

മഴക്കെടുതിയിൽ വലയുന്ന ​ഗൾഫ് നാടുകളെ ഓർത്ത് നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും പരമാവധി എല്ലാവരും സുരക്ഷിതരായി ഇരിക്കൂവെന്നും മമ്മൂട്ടി പറഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

"ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു.

ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ..", എന്നാണ് മമ്മൂട്ടി കുറിച്ചത്. അതേസമയം, 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്.

നിലവിൽ മഴക്കെടുതിയിൽ നിന്നും കരകയറി വരികയാണ് ഇവടുത്തെ ജനങ്ങൾ. വിമാന സർവീസുകൾ ഇതുവരെയും സാധാരണ​ഗതിയിൽ എത്തിയിട്ടില്ല.

കേരളത്തിൽ നിന്നുള്ളതും ഇവിടുന്ന് ​ഗൾഫ് നാടുകളിലേക്കുള്ളതുമായ വിമാന സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്. ദുബൈയിൽ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെ യുഎഇ രക്ഷാദൗത്യത്തിന് മലയാളികളും പങ്കാളികൾ ആകുന്നുണ്ട്.


#Actor #Mammootty #remembers #Gulf #countries #suffering #from #rain.

Next TV

Top Stories