Apr 19, 2024 09:00 AM

(gcc.truevisionnews.com)    കഴിഞ്ഞ ദിവസം പെയ്ത മഴയിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി . രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചുവെന്ന് ഫിലിപ്പൈൻസ് കോൺസുലേറ്റ് അറിയിച്ചു.

രാജ്യത്തെ റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുകയാണ്. ദുബായ് വിമാനത്താവളത്തി‍ന്റെ പ്രവർത്തനം ഇന്ന് സാധാരണ നിലയിലെത്തിയേക്കും.

രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചുവെന്ന് ഫിലിപ്പൈൻസ് കോൺസുലേറ്റ് അറിയിച്ചതോടെയാണ് യുഎഇയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി ഉയര‍്‍ന്നത്.

സ്ത്രീകൾ സഞ്ചരിച്ച കാർ വെളളക്കെട്ടിൽ പെട്ട് അതിനുളളിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് ഇവരുടെമരണം സംഭവിച്ചത്. മറ്റൊരു സംഭവത്തിൽ കാർ കുഴിയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റാണ് മൂന്നാമത്തെ മരണം. നേരത്തെ റാസ് അൽ ഖൈമയിൽ മലവെള്ളപ്പാച്ചിലിൽ ഒരു സ്വദേശി മരിച്ചിരുന്നു.

അതേസമയം മഴയെതുടർന്ന് വിവിധയിടങ്ങളിൽ ഉയർന്ന വെളളം നീക്കം ചെയ്യുന്ന പ്രവർത്തി യുഎഇയിലെങ്ങും പുരോ​ഗമിക്കുന്നത്. രാജ്യത്തെ മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ.

പലയി​ടത്തും ​ഗതാ​ഗതം കുരുക്ക് രൂക്ഷമായിരുന്നു. ഷാർജയിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​യ റോ​ഡു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ച​ളി​യും മ​ണ​ലും നീ​ക്കു​ന്ന ജോ​ലി​ക​ളും പുരോഗമിക്കുകയാണ്.

മലയാളികളുടെ ഉൾപ്പെടെ നേതൃത്വത്തിലുള്ള വി​വി​ധ ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്മ​ക​ളും വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും യു.​എ.​ഇ അ​ധി​കൃ​ത​ര്‍ക്കൊ​പ്പം ദു​രി​ത മേ​ഖ​ല​ക​ളി​ല്‍ സ​ഹാ​യ ഹ​സ്ത​വു​മാ​യി രം​ഗത്തുണ്ട്.

അതിനിടെ രാജ്യത്തെ വിമാനസർവീസുകൾ ഇന്ന് സാധാരണ നിലയിലേക്കെത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ദുബായ് വിമാനത്താവളത്തിന്റെ എല്ലാ ടെര്മിനലിൽ നിന്നും വിമാനയാത്ര സാധ്യമായി തുടങ്ങിയിട്ടുണ്ട്.

എയർപോർട്ടിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് എയർപോർട്ട് അധികൃതർ ഓർമിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസങ്ങളിലായി ദുബായിൽ 1244 വിമാനങ്ങളായിരുന്നു റദ്ദാക്കിയത്.

#number #dead #UAE #increased #four #rain #fell #last #day.

Next TV

Top Stories










News Roundup