May 4, 2024 03:18 PM

ദു​ബൈ: (gccnews.com) രാ​ജ്യ​ത്ത്​ രൂ​പ​പ്പെ​ട്ട അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ അ​ന്ത​രീ​ക്ഷം അ​വ​സാ​നി​ച്ച​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശ​മി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സ​ത്തെ മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ അ​ധി​കൃ​ത​ർ ശ​ക്​​ത​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ വെ​ള്ളി​യാ​ഴ്ച അ​തി​വേ​ഗ ന​ട​പ​ടി​ക​ളി​ലൂ​ടെ നീ​ക്കി​യി​ട്ടു​ണ്ട്. അ​പൂ​ർ​വം ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ വെ​ള്ള​ക്കെ​ട്ടു​ക​ൾ ബാ​ക്കി​യു​ള്ള​ത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളും മ​റ്റു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും സാ​ധാ​ര​ണ പോ​ലെ പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഇ​ൻ​റ​ർ സി​റ്റി ബ​സ്​ സ​ർ​വി​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

#state #Emergency #over #country' #situation #Observatory

Next TV

Top Stories