May 19, 2024 12:16 PM

റി​യാ​ദ് : (gccnews.com) സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​റ​ഹീ​മി​​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള ദി​യ ധ​നം (ബ്ല​ഡ്​ മ​ണി) ഏ​ത് സ​മ​യ​വും ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി റി​യാ​ദ്​ ഗ​വ​ർ​ണ​റേ​റ്റി​നെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും റ​ഹീം നി​യ​മ​സ​ഹാ​യ സ​മി​തി അം​ഗ​ങ്ങ​ളും റി​യാ​ദ് ഗ​വ​ർ​ണ​റേ​റ്റി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ​ണം എ​ങ്ങ​നെ കു​ടും​ബ​ത്തി​നു കൈ​മാ​റ​ണ​മെ​ന്ന​ത്‌ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ഗ​വ​ർ​ണ​റേ​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ണം സ​ർ​ട്ടി​ഫൈ​ഡ് ചെ​ക്കാ​യി കു​ടും​ബ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ നേ​രി​​ട്ടു​ കൈ​മാ​റ​ണോ അ​തോ കോ​ട​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റ​ണോ​യെ​ന്ന് ഗ​വ​ർ​ണ​റേ​റ്റ് രേ​ഖാ​മൂ​ലം ഇ​ന്ത്യ​ൻ എം​ബ​സി​യെ അ​റി​യി​ക്കും.

പ​ണം ന​ൽ​കാ​നു​ള്ള ഗ​വ​ർ​ണ​റേ​റ്റി​​ന്‍റെ നി​ർ​ദേ​ശ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്​ ഇ​ന്ത്യ​ൻ എം​ബ​സി​യും സ​ഹാ​യ സ​മി​തി​യും.

ഇ​ക്കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റേ​റ്റി​​ന്‍റെ അ​റി​യി​പ്പു​ണ്ടാ​യാ​ൽ ഉ​ട​ൻ ദി​യ ധ​ന​മാ​യ 1.5 കോ​ടി സൗ​ദി റി​യാ​ൽ (ഏ​ക​ദേ​ശം 34 കോ​ടി ഇ​ന്ത്യ​ൻ രൂ​പ) പ​ണം സ​മാ​ഹ​രി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ട്ര​സ്​​റ്റ്​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റും.

തു​ട​ർ​ന്ന് മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ എം​ബ​സി തു​ക സ​ർ​ട്ടി​ഫൈ​ഡ് ചെ​ക്കാ​യി ഗ​വ​ർ​ണ​റേ​റ്റ് നി​ർ​ദേ​ശി​ക്കു​ന്ന അ​ക്കൗ​ണ്ടി​ലേ​ക്ക്​ ന​ൽ​കും. ഇ​തോ​ടെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പ്ര​ധാ​ന​ഘ​ട്ടം പൂ​ർ​ത്തി​യാ​കും.

പി​ന്നീ​ട് ഇ​രു വി​ഭാ​ഗ​ത്തി​​ന്‍റെ​യും വ​ക്കീ​ലു​മാ​ർ കോ​ട​തി​യു​ടെ സ​മ​യം മു​ൻ​കൂ​ട്ടി​വാ​ങ്ങി ഹാ​ജ​രാ​കും. അ​പ്പോ​ഴേ​ക്കും ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് രേ​ഖ​ക​ൾ കോ​ട​തി​യി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തോ​ടെ കോ​ട​തി​യു​ടെ ഉ​ത്ത​ര​വും മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​റി​യി​ച്ച​ത്. റ​ഹീ​മി​​ന്‍റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റി​യാ​ദ് സ​ഹാ​യ സ​മി​തി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

#Rahim #Diya #ready #transfer #money; #IndianEmbassy #waiting #instructions #Governorate.

Next TV

Top Stories










News Roundup