മെമ്മറി കാര്‍ഡിനെ ചൊല്ലി തര്‍ക്കം: യുഎഇയില്‍ 24കാരന്‍ സഹോദരനെ കുത്തിക്കൊന്നു

single1
ഷാര്‍ജ : മെമ്മറി കാര്‍ഡിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുഎഇയില്‍ 24കാരന്‍ സഹോദരനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു. 24കാരനായ ബംഗ്ലദേശ് സ്വദേശിയെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാത്തതിനെച്ചൊല്ലി പ്രതി അമ്മയോട് വഴക്കുണ്ടാക്കിയിരുന്നു. താന്‍ അറിയാതെ മെമ്മറി കാര്‍ഡ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടു എന്ന് അമ്മ മറുപടി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ കൂടുതല്‍ ക്ഷോഭിച്ചു. ഇയാളെ ശാന്തനാക്കാന്‍ സഹോദരനും സഹോദരിയും ശ്രമിക്കുന്നതിനിടെ കത്രികയുപയോഗിച്ച് ഇയാള്‍ സഹോദരന്റെ തലയ്ക്ക് കുത്തുകയായിരുന്നു. പലവട്ടം കുത്തേറ്റ സഹോദരന്‍ മരണപ്പെടുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *