Apr 24, 2024 09:14 AM

ദമ്മാം: (gccnews.com) കെ.എം.സി.സിയുടെ നേതൃത്വത്തിലുള്ള മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി സൗദിയിലെ ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും.

നൂറിലധികം വരുന്ന വോട്ടര്‍മാരായ പ്രവര്‍ത്തകരെയും വഹിച്ചാണ് വിമാനം പറക്കുക. ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് വിമാനം തയ്യാറാക്കിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയമുറപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കെ.എം.സി.സി. സംഘടനയുടെ സൗദിയില്‍ നിന്നുള്ള മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി കോഴിക്കോട്ടേക്ക് തിരിക്കും.

ദമ്മാം മലപ്പുറം ജില്ലാ കെ.എം.സി.സി ഒരുക്കിയിരിക്കുന്ന വിമാനത്തില്‍ കുടുംബങ്ങളുള്‍പ്പെടെ നൂറിലധികം വോട്ടര്‍മാരായ പ്രവര്‍ത്തകര്‍ യാത്രതിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യവും ഗൗരവവും കണക്കിലെടുത്താണ് പ്രത്യേക വിമാനം തന്നെ ചാര്‍ട്ട് ചെയ്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള വോട്ടര്‍മാരാണ് വിമാനത്തിലുണ്ടാകുക.

നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍ അറിയിച്ചു.

ഭാരവാഹികളായ ഹുസൈന്‍ കെ.പി, ജൗഹര്‍ കുനിയില്‍, ബഷീര്‍ ആളുങ്ങല്‍, സഹീര്‍ മജ്ദാല്‍, മുഷ്താഖ് പേങ്ങാട്, മുഹമ്മദ് കരിങ്കപ്പാറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

#KMCC #third #vote #plane #fly #Dammam #Kozhikode #tonight

Next TV

Top Stories