വിമാനയാത്രയില്‍ കൈവശം 3000 ദിനാര്‍ മാത്രം; കുവൈറ്റ്‌ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്

single1

കുവൈത്ത് സിറ്റി: വിമാനയാത്രയില്‍ 3000 ദിനാറിന് മുകളില്‍ കൈവശം വയ്ക്കുന്നവര്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന് കുവൈത്ത് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ്. കുവൈത്തിലേക്കു വരുന്നവര്‍ക്കും കുവൈത്തില്‍ വിമാനമിറങ്ങുന്നവര്‍ക്കും നിയമം ബാധകമാണ്. അപരിചിതര്‍ നല്‍കുന്ന പാഴ്സലുകള്‍ സ്വീകരിക്കരുതെന്നും കസ്റ്റംസ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

യാത്രക്കാര്‍ക്ക് 3000 ദിനാര്‍ വരെ ഡിക്ലറേഷന്‍ ഇല്ലാതെ കൈവശം വയ്ക്കാം. 3000 ദിനാറില്‍ കൂടുതലുണ്ടെങ്കില്‍ പണത്തിന്റെ ഉറവിടം, ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കസ്റ്റംസ് വിഭാഗത്തോട് വെളിപ്പെടുത്തണം. ഇത്തരത്തില്‍ കസ്റ്റംസ് ഡിക്ലറേഷന്‍ നല്‍കി കൈവശം വെക്കാവുന്ന പണത്തിനു പരിധി നിശ്ചയിച്ചിട്ടില്ല പുതിയ നിബന്ധന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാണ്.

തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കിയത്. ലഗേജ് സൂക്ഷിക്കാന്‍ ഏല്‍പിച്ച് അപരിചിതര്‍ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കസ്റ്റംസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്താണ് എന്ന് ഉറപ്പിക്കാതെ പരിചിതരില്‍ നിന്നുപോലും പാഴ്‌സലുകള്‍ വാങ്ങരുത്. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാല്‍ മറ്റുള്ളവരുടെ സാധനങ്ങളാണെന്ന വാദം അംഗീകരിക്കില്ല. വിമാനയാത്രയില്‍ നിരോധിച്ചിട്ടുള്ള വസ്തുക്കളെക്കുറിച്ചു കസ്റ്റംസ് വകുപ്പിന്റെ customs.gov.kw എന്ന വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ടെന്നും കുവൈത്ത് കസ്റ്റംസ് പബ്ലിക് റിലേഷന്‍ വകുപ്പ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *