അബുദാബി മാളുകളില്‍ ഓഫര്‍ പെരുമഴ…80 ശതമാനം വരെ വിലക്കിഴിവില്‍ ആദായ വില്‍പന

അബുദാബി; തലസ്ഥാന എമിറേറ്റിലെ ഇരുപതോളം മാളുകളില്‍ 80 ശതമാനം വരെ വിലക്കിഴിവില്‍ വേനല്‍ ആദായ വില്‍പന ഇന്നു മുതല്‍. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ്, അബുദാബി സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ‘ഡിസ്‌കവര്‍ ദി സര്‍പ്രൈസ്’ എന്ന സമ്മര്‍ സീസണ്‍ വിപണനത്തിന് തുടക്കം കുറിക്കുന്നത്. ഓഗസ്റ്റ് 18വരെ നീണ്ടു നില്‍ക്കുന്ന ആദായ വില്‍പന മേളയില്‍ യുഎഇയിലെ സന്ദര്‍ശകരെയും താമസക്കാരെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

നിസ്സാന്‍ പാട്രോള്‍ ഉള്‍പ്പെടെയുള്ള ആകര്‍ഷണ സമ്മാനങ്ങള്‍ക്ക്് ‘ഡിസ്‌കവര്‍ ദി സര്‍പ്രൈസ്’ മേളയിലെത്തുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും. അബുദാബി മറീന മാള്‍, ഖാലിദിയ മാള്‍, ഡീര്‍ഫീല്‍ഡ്‌സ്, ഡെല്‍മ മാള്‍, അല്‍ ഷാര്‍ഖ് മാള്‍, അല്‍ വഹ്ദ മാള്‍, ഹില്ലി മാള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍, യാസ് മാള്‍, അല്‍ റഹ മാള്‍, സിറ്റി മാള്‍, അല്‍ ഐന്‍ മാള്‍, മുഷ്രിഫ് മാള്‍, മദീനാ സായിദ് സെന്റര്‍, ബവാദി മാള്‍, ബരാരി മാള്‍, റുവൈസ് മാള്‍, അല്‍ ഫോഹ് മാള്‍, അല്‍ ജിമി മാള്‍ എന്നിവയാണ് അബുദാബി എമിറേറ്റില്‍ ആദായ വില്‍പനയില്‍ പങ്കാളികളാവുന്ന മാളുകള്‍.

ആദായ വില്‍പന വേളയില്‍ 250 ദിര്‍ഹം ചെലവഴിച്ചാല്‍ മികച്ച ഭക്ഷണശാലകളില്‍ നിന്നു രുചികരമായ ഭക്ഷണത്തിനുള്ള കൂപ്പണും ഗ്രാന്‍ഡ് ഷോപ്പിങ് സമ്മാനത്തിനും തത്ക്ഷണം അര്‍ഹത നേടും. ആയിരം ദിര്‍ഹം ചെലവഴിക്കുന്നവര്‍ ഡിസ്‌കവര്‍ ദി സര്‍പ്രൈസ് പരിപാടിയില്‍ അവധിക്കാല വിനോദ പാക്കേജുകള്‍, റെസ്റ്റോറന്റുകള്‍, ഇവന്റുകള്‍, ഫാഷന്‍, സൗന്ദര്യ ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് എന്നിവ നേടാവുന്ന ഭാഗ്യശാലികളുമാവാം.

എട്ടു ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളില്‍ എല്ലാ വാരാന്ത്യങ്ങളിലും സന്ദര്‍ശകര്‍ക്ക് ഭാഗ്യ സമ്മാനം ലഭിക്കുന്ന സൗഭാഗ്യ ചക്രം സ്ഥാപിക്കും. അബുദാബി മറീന മാള്‍ (ഇന്നും ശനിയാഴ്ചയും), ഖാലിദിയ മാള്‍ (ജുലൈ 6, 7 തിയതികളില്‍), ഡീര്‍ഫീല്‍ഡ്‌സ് (ജൂലൈ 13, 14), ഡെല്‍മ മാള്‍ (ജൂലൈ 20, 21), അല്‍ ഷാര്‍ഖ് മാള്‍ (ജൂലൈ 27, 28), ഇത്തിഹാദ് മാള്‍ (ഓഗസ്റ്റ് 3, 4), ഹില്ലി മാള്‍ (ഓഗസ്റ്റ് 10, 11), വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍ (ഓഗസ്റ്റ് 17, 18) എന്നിവിടങ്ങളിലാണ് സന്ദര്‍ശകര്‍ക്ക് വിവധ ഭാഗ്യ സമ്മാനങ്ങള്‍ക്കുള്ള പരീക്ഷണത്തിനുള്ള അവസരമൊരുക്കുന്നത്.

അല്‍ മസൂദ് മോട്ടോഴ്‌സുമായി ചേര്‍ന്ന് അബുദാബി സമ്മര്‍ സീസണ്‍ വ്യാപാര മേളയില്‍ ആദ്യത്തെ മൂന്നാഴ്ചയും ഗ്രാന്‍ഡ് പ്രൈസ് നിസാന്‍ എസ്ഇ വി6 പിക്കപ്പ് ട്രക്കാണ് ഭാഗ്യ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനിക്കുക. അവസാന ആഴ്ചയില്‍ നിസ്സാന്‍ ടൈറ്റാനിയം മോഡല്‍ വാഹനവും സമ്മാനിക്കും. ജൂലൈ ഏഴിന് ഖാലിദിയ മാളിലും ജൂലൈ 21ന് ഡെല്‍മ മാളിലും, ഓഗസ്റ്റ് 4ന് ഇത്തിഹാദ് മാളിലും, ഓഗസ്റ്റ് 18ന് വേള്‍ഡ് ട്രേഡ് സെന്ററിലും ഭാഗ്യശാലികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *