ജസ മോള്‍ക്ക് ദുബായില്‍ വെച്ച് മമ്മൂക്കയെ കാണാന്‍ പൂതി…സഹായിച്ച് അറബിയായ സന്നദ്ധസേവകന്‍; സഹായിച്ചയാളെ തേടി അബുദാബി പോലീസും

അബൂദബിയിലെ ഷോപ്പിങ്മാളിലെ ജനത്തിരക്കില്‍ പെട്ടുപോയ നാല് വയസുകാരിക്ക് സൂപ്പര്‍താരം മമ്മൂട്ടിയെ കാണാന്‍ സൗകര്യമൊരുക്കിയ സന്നദ്ധ സേവകന് അബൂദബി പൊലീസിന്റെ ആദരം. മലയാളി ബാലികയെ സഹായിക്കുന്ന സ്വദേശി സേവകന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് സേന ഇദ്ദേഹത്തെ ആദരിച്ചത്.

കഴിഞ്ഞയാഴ്ച പുതിയ മമ്മൂട്ടി ചിത്രം മധുരരാജയുടെ പ്രചരണപരിപാടിക്കിടെയാണ് അബൂദബിയിലെ വീ ആര്‍ ഓള്‍ പൊലീസിന്റെ സന്നദ്ധ സേവകന്‍ മുഹമ്മദ് സാലിഹ് അല്‍ ഖുലൈഫിയും പൊന്നാനി പുത്തന്‍പള്ളി സ്വദേശി സിദ്ധിഖ് – ഫിന്‍സിയ ദമ്പതികളുടെ മകള്‍ ജസ ഫാത്തിമയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. അല്‍വഹ്ദ മാളില്‍ മമ്മൂട്ടിയെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും കുട്ടിയുമായി എത്തി ബുദ്ധിമുട്ടുന്ന ദമ്പതികളെ കണ്ടാണ് മുഹമ്മദ് സാലിഹ് ഇവരെ സഹായിക്കാനെത്തിയത്.

ജസയുടെ സംരക്ഷണം ഏറ്റെടുത്ത ഇദ്ദേഹം കുട്ടിയെ തിരക്കുകളില്‍ നിന്ന് മാറ്റി സൂപ്പര്‍താരത്തെ അടുത്തുനിന്ന് കാണാന്‍ സൗകര്യമൊരുക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലുടെ വൈറലായി. അല്‍വഹ്ദ മാള്‍ അധികൃതര്‍ മുഹമ്മദ് സാലിഹിനും ജസ ഫാത്തിമയുടെ മാതാപിതാക്കള്‍ക്കും കഴിഞ്ഞ ദിവസം വീണ്ടുമൊരു കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. ഇതിന് പിന്നാലെയാണ് അബൂദബി പൊലീസിന്റെ ആദരവും ഈ സന്നദ്ധ സേവകനെ തേടിയെത്തിയ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *