മിന്നിത്തിളങ്ങുന്ന പുതിയ വാഹനങ്ങളുമായ് അബുദാബി പോലീസ്

single1

ദുബായ്: ഔദ്യോഗിക വാഹനങ്ങളുടെ നിറങ്ങളില്‍ മാറ്റം വരുത്തി അബുദാബി പൊലീസ് . വെള്ളയും നീലയുമാണ് തലസ്ഥാന പൊലീസ് വാഹനങ്ങള്‍ക്ക് പുതിയതായ് നല്‍കിയിരിക്കുന്നത്. നേരത്തേ ചുവപ്പും വെള്ളയുമായിരുന്നു. ആംഡ് ഫോഴ്‌സസ് ഓഫിസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പുതിയ നിറങ്ങളില്‍ മിന്നിത്തിളങ്ങുന്ന വാഹനങ്ങള്‍ പുറത്തിറക്കി.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങിലാണ് പുത്തന്‍ വാഹനങ്ങള്‍ അവതരിപ്പിച്ചത്. ട്രാഫിക്, റെസ്‌ക്യൂ തുടങ്ങി പൊലീസുമായി ബന്ധപ്പെട്ട എല്ലാ വാഹനങ്ങളും പുതിയ നിറത്തിലേക്ക് മാറ്റി. പുതിയ ലോഗോയും യൂണിഫോമും ഉള്‍പ്പെടെ തലസ്ഥാന പൊലീസ് അടിമുടി നവീകരിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിക്കുന്ന വിധമാണ് പരിഷ്‌കാരമെന്ന് പൊലീസ് വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *