അവസാന നിമിഷം റജിസ്റ്റര്‍ ചെയത പതിനൊന്നാം ക്ലാസുകാരിക്ക് ഒന്നാം സ്ഥാനം

ദുബായ്: വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അറബ് രാജ്യങ്ങളിലെ കുട്ടികള്‍ക്കിടയില്‍ നടത്തിയ വായനാ മത്സരത്തില്‍ പലസ്തീന്‍ സ്വദേശിനിക്ക് ഒന്നാം സമ്മാനം. അഫാഫ് ഷെറീഫ് എന്ന പതിനൊന്നാം ക്ലാസുകാരിക്കാണ് ഒന്നര ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുക.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതുമയുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്.

മല്‍സരത്തില്‍ അവസാനനിമിഷം റജിസ്റ്റര്‍ ചെയ്ത് ഒന്നാമതെത്തിയ അഫാഫ് പലസ്തീന്‍ ജനതയുടെ സ്വപ്നമാണ് യാഥാര്‍ഥ്യമാക്കിയത്. ലോകപ്രശസ്തമായ 60 പുസ്തകങ്ങളാണ് അഫാഫ് വായിച്ചു തീര്‍ത്തത്. മല്‍സരത്തിനു വേണ്ടി മാത്രം നിശ്ചിത സമയ പരിധിക്കുള്ളില്‍ അന്‍പതു പുസ്തകങ്ങള്‍ വായിച്ചു.

70 ലക്ഷം അറബ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് അഫാഫ് ഒന്നാം സ്ഥാനം നേടിയതെന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു. അഫാഫിന്റെ മനസ്സില്‍ ചെറുപ്പം മുതല്‍ പുസ്തകത്തോടും വായനയോടും താല്‍പര്യം ജനിപ്പിച്ചത് മാതാവായിരുന്നു. പുസ്തക പ്രദര്‍ശനങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുകയും പുസ്തകങ്ങള്‍ വാങ്ങി നല്‍കുകയും ലൈബ്രറികളില്‍ അംഗത്വമെടുപ്പിക്കുകയും ചെയ്തു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *