കാറില്‍ കുട്ടികളെ ലോക്ക് ചെയ്ത് പോകുന്നവരുടെ ശ്രദ്ധയ്ക്ക് : മരണം നിങ്ങളെ മാടിവിളിച്ചേക്കാം

single1

 

യു എ ഇ : കാറില്‍ കുട്ടികളെ ലോക്ക് ചെയ്ത് നിര്‍ത്തിയ ശേഷം ഷോപ്പിങ്ങിനും മറ്റുമായി പോകുന്നത് അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പുമായി യുഎഇ പൊലീസ്. അബുദാബിയില്‍ ലോക്ക് ചെയ്ത കാറില്‍ തിങ്കളാഴ്ച ആറു വയസ്സുകാരി ശ്വാസം കിട്ടാതെ മരിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈ കുട്ടിയെ ആറ് മണിക്കൂര്‍ കാറിലിരുത്തി കാര്‍ ലോക്ക് ചെയ്ത ശേഷം മാതാപിതാക്കള്‍ പുറത്ത് പോകുകയായിരുന്നു.
ഒരു മിനിറ്റ് നേരത്തേയ്ക്ക് പോലും ലോക്ക് ചെയ്ത കാറില്‍ കുട്ടികളെ ഇരുത്തി പുറത്തുപോകരുതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ലോക്ക് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ താപനില പത്ത് മിനിറ്റിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയും, ഇരുപത് മിനിറ്റ് കൊണ്ട് 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം. ഇത് മുതിര്‍ന്നവരെക്കാള്‍ കുട്ടികളൊണ് കൂടുതലായി ബാധിക്കുക. ഇത്തരത്തില്‍ ചൂട് വര്‍ദ്ധിക്കുന്നത് കുട്ടികളില്‍ ഹൈപ്പര്‍തെര്‍മിയയ്ക്കും ഹൃദയാഘാതത്തിനും കാരണമാകും. ഹൃദയാഘാതം തലച്ചോറിനെ വരെ ബാധിക്കാമെന്നും, ജീവിതകാലം മുഴുവനും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാമെന്നും  ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
മുതിര്‍ന്നവരെക്കാള്‍ മൂന്നു മുതല്‍ അഞ്ച് തവണ വരെ വേഗത്തില്‍ കുട്ടികളുടെ ശരീരം ചൂടാകുന്നതിനാല്‍ ഹൃദയാഘാതം, ശ്വാസം മുട്ടല്‍ എന്നിവ വളരെ വേഗം ഇവരെ ബാധിക്കും. ഇവയ്ക്ക് പുറമെ അടച്ചിട്ട കാറുകള്‍ ഡീഹൈഡ്രേഷന്‍ (ശരീരരത്തില്‍ വെള്ളത്തിന്‌റെ അളവ് കുറയുക), വൃക്ക, ആമാശയം എന്നിവയുടെ പ്രവര്‍ത്തനം നിലയ്ക്കുക, രക്തചംക്രമണം കുറയുക, നാഡീസംബന്ധമായി തളര്‍ച്ച ഉണ്ടാകുക, അപസ്മാരം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *