തൊഴിലാളികള്‍ക്കായി ക്രിസ്ത്യന്‍ മലയാളി പ്രവാസിയുടെ റമദാന്‍ സമ്മാനം…സ്വന്തം ചിലവില്‍ മുസ്ലീം പള്ളി നിര്‍മിച്ച സജി ചെറിയാനാണ് ഇപ്പോള്‍ ഗള്‍ഫിലെ താരം

ഫുജൈറ: റമദാന് തൊഴിലാളികള്‍ക്ക് മലയാളി പ്രവാസിയുടെ സമ്മാനം. കായം കുളം സ്വദേശിയായ സജി ചെറിയാനാണ് തൊഴിലാളികള്‍ക്കായി 1.3 മില്യണ്‍ ദിര്‍ഹം ചിലവില്‍ പള്ളി പണിത് നല്‍കിയത്. അല്‍ ഹൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോമ്പ്ലക്സിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.

2003ല്‍ യു എ ഇയിലെത്തിയ സജി ചെറിയാന്‍ ഒരു ബിസിനസുകാരനാണ്. തൊഴിലാളികള്‍ നിസ്‌ക്കരിക്കാനായി ടാക്സി വിളിച്ച് പോകുന്നത് ശ്രദ്ധയില്പെട്ടതോടെയാണ് ഇദ്ദേഹം പള്ളി നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചത്. ഒരേ സമയം 250ഓളം പേര്‍ക്ക് നിസ്‌ക്കരിക്കാനുള്ള സൗകര്യം പള്ളിക്കുള്ളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 700 പേര്‍ക്ക് മുറ്റത്ത് നിസ്‌ക്കരിക്കാനായി ഇന്റര്‍ലോക്കുകള്‍ വിരിച്ചും സൗകര്യം ചെയ്തിട്ടുണ്ട്. ജുമു അ നിസ്‌ക്കരിക്കാനായി തൊഴിലാളികള്‍ 20 ദിര്‍ഹം നല്‍കിയാണ് ഫുജൈറയിലേയ്ക്കോ മറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേയ്ക്കോ പോകുന്നത്. അവര്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് പള്ളി പണിയാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്.

ഞാനൊരു ക്രിസ്ത്യന്‍ ആണെന്നറിഞ്ഞപ്പോള്‍ ഔഖാഫ് ഉദ്യോഗസ്ഥര്‍ക്ക് സന്തോഷവും ആശ്ചര്യവും. അവര്‍ എനിക്ക് എല്ലാ പിന്തുണയും നല്‍കി. വൈദ്യുതിയും വെള്ളവും സൗജന്യമായി നല്‍കാന്‍ തയ്യാറായി.- സജി പറഞ്ഞു. എന്നാല്‍ കാര്‍പ്പെറ്റും സൗണ്ട് സിസ്റ്റവും മാത്രമാണ് ഞാന്‍ അവരില്‍ നിന്നും സ്വീകരിച്ചത്. ഇതേകുറിച്ച് കേട്ടറിഞ്ഞ പലരും പണം നല്‍കാന്‍ തയ്യാറായി. എന്നാല്‍ ഞാനതെല്ലാം സ്നേഹപൂര്‍വ്വം നിരസിച്ചു. ഈ പള്ളി എന്റെ പണം കൊണ്ട് നിര്‍മ്മിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നുവെന്നും സജി പറയുന്നു.

വിശേഷപ്പെട്ട അതിഥികളുടെ സാന്നിദ്ധ്യത്തില്‍ പള്ളി ഉല്‍ഘാടനം ചെയ്യാനിരിക്കുകയാണ് സജി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *