ബഹ്‌റൈനില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വില

മനാമ: ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് ബഹ്‌റൈന്‍ മന്ത്രിസഭായോഗം അംഗീകാരം നല്‍കി.പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

തിരഞ്ഞെടുത്ത ചില ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത നികുതി ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.ഇതനുസരിച്ച് ചില സാധനങ്ങള്‍ക്ക് 100 ശതമാനം വരെ നികുതി ഏര്‍പ്പെടുത്തും.പുകയില ഉല്‍പന്നങ്ങള്‍ക്കാണ് വന്‍ നികുതി വര്‍ധനയുണ്ടാവുക. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനവും നികുതി വരും. നികുതി ഏര്‍പ്പെടുത്തിയ ഉല്‍പന്നങ്ങള്‍ അനധികൃതമായി കൊണ്ടുവരുന്നവര്‍ക്കുള്ള ശിക്ഷയും നിര്‍ണയിക്കും.ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ രൂപപ്പെടുത്തുന്നതിന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിക്ഷേപകരുടെയും വ്യാപാരികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കമ്പനി നിയമത്തില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഭരണപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി അസി. അണ്ടര്‍ സെക്രട്ടറി പദവി ഇല്ലാതാക്കാനും ആറ് ഡയറക്ടറേറ്റുകള്‍ നിര്‍ത്താനും നിലവിലുള്ള ചില ഡയറക്ടറേറ്റുകള്‍ ഒന്നിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *