ദുബായ് എയര്‍പോര്‍ട്ടില്‍ ഇനി ആര്‍ക്കും ബോറടിക്കില്ല ;പുതിയ സിനിമകള്‍ ഫ്രീ ആയി കാണാം

single1

ദുബായ് : എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ഫ്രീ ആയി ഏറ്റവും പുതിയ സിനിമകളും ടിവി ഷോകളും കാണാന്‍ അവസരം. എയര്‍പോര്‍ട്ട് അധികൃതര്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് കമ്പനിയായ ICFLIX മായി ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അറബി, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകളിലായി ICFLIX ലൂടെ പരിപാടികള്‍ ആസ്വദിക്കാം. പരീക്ഷണാടിസ്ഥാനത്തില്‍ 2 മാസത്തേയ്ക്കാണ് നിലവില്‍ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. യാത്രക്കാരില്‍ നിന്നുള്ള പ്രതികരണം അറിഞ്ഞ ശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *