ആരോഗ്യ രംഗത്ത് പുത്തന്‍ ചുവടുവയ്പുമായ് സൗദി ;കുട്ടികള്‍ക്ക് ദിവസേന കുത്തിവയ്പ്

single1

റിയാദ്: ആരോഗ്യരംഗത്തു പുത്തൻ ചുവടുവയ്പുകളുമായ് സൗദി ആരോഗ്യ മന്ത്രാലയം .കുട്ടികളുടെ ആരോഗ്യം മുൻനിർത്തിയാണ് ഭരണകൂടം പുതിയ നയം രൂപീകരിച്ചത് . എല്ലാ ദിവസവും കുട്ടികൾക്ക് കുത്തിവയ്പ് നൽകുവാനാണു ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്‌ .നിലവിൽ രണ്ടു ദിവസം കഴിയുമ്പോളാണ് കുത്തിവയ്പ്പ് നൽകാറുള്ളത്. എല്ലാ പ്രൈമറി ഹെൽത്ത് സെന്‍റെര്‍കളിലും ഇതിനു വേണ്ട സൗകര്യം  ഒരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ആഗോള തലത്തിലെ കുറവ് മൂലം ഹെപ്പറ്റെറ്റിസ് വാക്‌സിൻ ഒഴിച്ച് ബാക്കി എല്ലാ വാക്‌സിനും രാജ്യത്തെ 2000 ഹെൽത്ത്സെന്‍റെര്‍കളിലും ലഭ്യമാക്കും . അവസാന വര്‍ഷം കണക്കു പ്രകാരം രാജ്യത്തെ 90ശതമാനം കുട്ടികളും പൂർണമായും രോഗ പ്രതിരോധ ശേഷി കൈവരിച്ചു.  മികച്ച ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്‍റെര്‍  ഫോർ ഡിസീസ് കൺട്രോളും(സി ഡി എസ് ) ലോക ആരോഗ്യ സംഘടനയും ചേർന്നാണ് മന്ത്രാലയം ഈ പ്രതിരോധ ശേഷി പദ്ധതി നടപ്പിലാക്കുന്നത്.


പന്ത്രണ്ടും  പതിനഞ്ചും  മാസത്തിനിടയിൽ  എല്ലാ കുട്ടികൾക്കും അഞ്ചാംപനി ,മുണ്ടിവീക്കം,റൂബെല്ല എന്നീ രോഗങ്ങൾക്കുള്ള ആദ്യ വാക്‌സിനും നാലാം വയസ്സിനും അഞ്ചാം വയസിനും ഇടയിൽ രണ്ടാമത്തെ വാക്സിനും നിർബന്ധമായും നൽകണമെന്നു സി.ഡി.എസ് അറിയിച്ചു .  ഏതെങ്കിലും തരത്തിലുള്ള  ലഭ്യത കുറവ് വാക്‌സിൻ സംഭവിച്ചാൽ ടോൾ ഫ്രീ നമ്പറായ 937 വിളിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *