ഐഫോണ്‍ 8ഉം 8 പ്ലസും യുഎഇയില്‍: കടകളില്‍ തിക്കും തിരക്കും

ദുബായ്: ആപ്പിളിന്റെ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളായ ഐഫോണ്‍ 8ഉം, ഐഫോണ്‍ 8 പ്ലസും യുഎഇയില്‍ ഔദ്യോഗികമായി വില്‍പ്പനയാരംഭിച്ചു. ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറില്‍ ശനിയാഴ്ചയാണ് ആദ്യ വില്‍പ്പന നടന്നത്. ഫോണുകള്‍ വാങ്ങാനായി വന്‍ ജനക്കൂട്ടമാണ് സ്‌റ്റോറുകളിലേയ്ക്ക് ഒഴുകിയെത്തുന്നത്. രാവിലെ 8.30ന് ഇബ്രാഹിം അല്‍ഷംസി എന്നയാള്‍ക്കാണ് ദുബായില്‍ ആദ്യമായി ഐഫോണ്‍ 8 വാങ്ങാന്‍ സാധിച്ചത്. ഇതോടെ ഫോണിനായി കടകളില്‍ തിക്കും തിരക്കും തുടങ്ങി.

മുഖം ഉപയോഗിച്ച് ലോക്ക് ചെയ്യാവുന്ന ഫീച്ചറുള്ള ഐഫോണ്‍ X നവംബര്‍ 4ന് യുഎഇയില്‍ വില്‍പ്പന ആരംഭിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *