കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ദുബായിലെ ഇന്ത്യന്‍ വ്യവസായികള്‍

ദുബായ്: പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ വ്യവസായികള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെമിനി ഗ്ലോബല്‍ ഹോപ് ഫൗണ്ടേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സുധാകര്‍ ആര്‍. റാവു, മാനേ ജിങ് ഡയറക്ടര്‍ പ്രഭാകര്‍ ആര്‍. റാവു എന്നിവര്‍ ദുബായില്‍ വിളിച്ച പത്ര സമ്മേളനത്തിലാണ് ജവാന്മാരുടെ കുടുംബത്തിന് സാമ്ബത്തികസഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചത്.

അടിയന്തര സഹായമായി അഞ്ച് ലക്ഷം ദിര്‍ഹമാണ് (ഒരുകോടിയോളം ഇന്ത്യന്‍ രൂപ) കമ്ബനി നല്‍കുക. ഈ തുക ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ജവാന്മാരുടെ കുടുംബത്തിന് കൈമാറും. അടിയന്തര ഘട്ടത്തില്‍ സഹായഹസ്തവുമായി മുന്നോട്ടുവന്ന ജെമിനി ഗ്രൂപ്പ് സാരഥികള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *