ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിക്ഷേപ തട്ടിപ്പ് ; നാട്ടിലേക്കു മുങ്ങിയ മലയാളിക്കെതിരെ പരാതിയുമായ് പ്രവാസികള്‍

യു എ ഇ : ലാഭവിഹിതം വാഗ്ദാനം ചെയ്ത് 50 കോടിയിലേറെ രൂപ കൈക്കലാക്കി പാലക്കാട് സ്വദേശി നാട്ടിലേക്ക് മുങ്ങിയതായ്  പരാതി . നിക്ഷേപതട്ടിപ്പിന് ഇരയായവര്‍  യുഎഇയിലും നാട്ടിലും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍  ആരംഭിച്ചു.

ശൈഖ് സായിദ് റോഡിന് സമീപത്തെ ഒരു ഐടി കമ്പനി  ഉദ്യോഗസ്ഥനായ കുമരനല്ലൂര്‍ തൊഴപുറത്ത് വീട്ടില്‍ സനൂപിനെതിരെയാണ് പരാതിയുമായി നിരവധി പ്രവാസികള്‍ രംഗത്തെത്തിയത്. കമ്പനിയുടെ ഉടമയും കുടുംബാംഗങ്ങളും കബളിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ പഴയകാല സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും ഇരകളാണ്.

കഴിഞ്ഞമാസം കുടുംബത്തോടെ നാട്ടിലേക്ക് പോയ ഇദ്ദേഹത്തെ പിന്നീട് ഫോണില്‍ കിട്ടാതായി. ഫേസ്ബുക്ക് അക്കൗണ്ട് ഡീ ആക്ടിവായി. ഇതോടെയാണ് പണം നല്‍കിയവര്‍ക്ക് സംശയം ഉടലെടുത്തത്. ഈട് നല്‍കിയ വന്‍തുകയുടെ ചെക്കുകള്‍ ബാങ്കില്‍ നിന്ന് ഒന്നൊന്നായി മടങ്ങി. തൃത്താല പൊലീസിലും സനൂപിനെതിരെ പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിനെ സമീപിച്ചതായാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *