പ്രവാചകനെ അവഹേളിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌ ; മലയാളിയുടെ അപ്പീല്‍ ദുബായ് കോടതി തള്ളി

single1

ദുബായ് :  ഇസ്‍ലാമിനെയും പ്രവാചകനെയും അവഹേളിച്ച് ഫേസ്ബുക്കിലൂടെ മതവിദ്വേഷം പരത്തിയ കേസില്‍ മലയാളിയുടെ അപ്പീല്‍ ദുബായ് കോടതി തള്ളി.  എടപ്പാള്‍ സ്വദേശിയായ സജു സി മോഹന്‍ തന്‍റെ   ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് അപ്പീല്‍ കോടതി തള്ളിയത്.

കഴിഞ്ഞ നവംബറിലാണ് പ്രവാചകനെയും ഇസ്‍ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ്‌ ഇട്ടത്. ആര്‍ എസ് എസ് അനുഭാവിയായ ഇദ്ദേഹത്തെ  ദുബൈയിലെ റാശിദിയ പൊലീസാണ് പിടിച്ചത് .  സജു സി.മോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്കോടതി ഒരു വര്‍ഷം തടവും, അഞ്ചുലക്ഷം ദിര്‍ഹവും പിഴ വിധിച്ചു.

എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ വാദം. ഇത് കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി. കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കേസ് തള്ളിയതോടെ ഇയാള്‍ ജയിലില്‍ തുടരണം. ഈ വിധിക്കെതിരെയും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *