‘ഫോക്’ 13ാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവവും, ഫോക്ക് വനിതാ വേദി പത്താം വാര്‍ഷികവും അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ നടന്നു

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്) 13ാം വാര്‍ഷികാഘോഷം ‘കണ്ണൂര്‍ മഹോത്സവവും, ഫോക്ക് വനിതാ വേദി പത്താം വാര്‍ഷികവും അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ നടന്നു. ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. ബിനുമോന്‍ ഉദ്ഘാടനം ചെയ്തു. ഫോക് പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ചു .

സ്ത്രീ ശാസ്തീകരണം വിഷയമാക്കി 50 തില്‍പരം വനിതകളെ അണിനിരത്തി നൃത്ത സംഗീത നാടകം ‘വീരാംഗന’ അവതരിപ്പിക്കപ്പെട്ടു. യൂണിറ്റുകളുടെ മറ്റു കലാപരിപാടികളും . സിനിമ പിന്നണി ഗായകരായ അജയ് ഗോപാല്‍. വിനിത , അംബിക കീസ്റ്റാര്‍ ആര്ടിസ്‌റ് സുമേഷ് കൂട്ടിക്കല്‍, വാട്ടര്‍ ഡ്രം പ്ലയെര്‍ വിജയന്‍ ചിറ്റടി, കുവൈറ്റിലെ പ്രശസ്ത ഗായകര്‍ എന്നിവരുടെ സംഗീത സന്ധ്യയും അരങ്ങേറി.


ഗോള്‍ഡന്‍ ഫോക് അവാര്‍ഡ് പ്രഖ്യാപനം ശശികുമാര്‍ നിര്‍വഹിച്ചു. വിവിധ മേഖലകളില്‍ സമഗ്ര സംഭാവന ചെയ്ത ജില്ലയിലെ മഹദ് വ്യക്തികള്‍/ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് നല്‍കി വരുന്ന ‘ഗോള്‍ഡന്‍ ഫോക്ക്’ പുരസ്‌കാരം സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് ഡിസംബര്‍ 8 ന് കണ്ണൂരില്‍ ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന ചടങ്ങില്‍ സമ്മാനിക്കും എന്ന് അറിയിച്ചു . 25,000 രൂപയും കെ.കെ.ആര്‍ വേങ്ങര രൂപകല്‍പ്പം ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള പുരസ്‌കാരം സ്‌നേഹ സതീശന്‍, വി.വി. അഭിനവ്, കെ.പി. മുഹമ്മദ് നിദാല്‍ (മൂന്നുപേരും ഒന്നാം സ്ഥാനം), ദില്‍ന രമേശ് (രണ്ടാം സ്ഥാനം), ശിവപ്രിയ എസ്. കുമാര്‍ (മൂന്നാം സ്ഥാനം) എന്നിവര്‍ ഏറ്റുവാങ്ങി. 12ാം ക്ലാസിലെ മികച്ച വിജയത്തിന് രിഫ മുസ്തഫ (ഒന്നാം സ്ഥാനം) ദേവിക രമേശ് (രണ്ടാം സ്ഥാനം) ഉദിത് രാജീവ് (മൂന്നാം സ്ഥാനം) എന്നിവര്‍ അര്‍ഹരായി. കുട്ടികളെ മൊമെന്റോ നല്‍കി ആദരിച്ചു . ബി.പി. സുരേന്ദ്രന്‍, അനില്‍ കേളോത്ത്, പ്രവീണ്‍ അടുത്തില, പ്രശാന്ത്, വിജയേഷ്, എന്നിവര്‍ പുരസ്‌കാരം നല്‍കി. അല്‍മുല്ല എക്‌സ്‌ചേഞ്ച് പ്രതിനിധി ജോണ്‍ സൈമണ്‍ സുവനീര്‍ പ്രകാശനം ചെയ്തു.

മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ഷിജുവിനും നൃത്ത സംഗീത നാടകം വീരാഗന സംവിധാനം ചെയ്ത രാജീവ് ദേവനന്ദനത്തിനെയും ആദരിച്ചു . മെട്രോ മെഡിക്കല്‍ കെയര്‍ സി.ഇ.ഒ ഹംസ പയ്യന്നൂര്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ അഡ്വ. രമ സുധീര്‍, ആദിത്യന്‍ ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബിജു ആന്റണി നന്ദി പറഞ്ഞു.മുഖ്യ രക്ഷാധികാരി ജയശങ്കര്‍ ഫോക്ക് ട്രെഷറര്‍ വിനോജും സന്നിഹിതനായിരുന്നു രാജലക്ഷ്മി ശൈമേഷ് സജിജ മഹേഷ് ജിതേഷ് എം പി ഷൈജു പള്ളിപ്പുറം എന്നിവര്‍ അവതാരകര്‍ ആയിരുന്നു

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *