കുവൈത്ത് റോഡുകളില്‍ എമര്‍ജന്‍സി ലൈനുകളിലെ വേഗപരിധി 45 കിലോമീറ്റര്‍…ലംഘകര്‍ക്കെതി കേസ്

കുവൈത്ത് സിറ്റി; ഹൈവേകളില്‍ തിരക്ക് സമയങ്ങളില്‍ ഉപയോഗിക്കാവുന്ന ഇടതു വശത്തെ എമര്‍ജന്‍സി ലെയ്‌നില്‍ അനുവദിക്കപ്പെട്ട വേഗം രേഖപ്പെടുത്തിത്തുടങ്ങി. ഫഹാഹീല്‍ റോഡില്‍ പലയിടങ്ങളിലായി ഇടത് എമര്‍ജന്‍സി ലെയ്‌നില്‍ അനുവദിക്കപ്പെട്ട വേഗം സൂചിപ്പിക്കുന്നതിന് ’45’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അനുവദിക്കപ്പെട്ട സമയത്ത് ഇടത് എമര്‍ജന്‍സി ലെയ്ന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാല്‍ കേസെടുക്കും. തിരക്കില്ലാത്ത സമയം ഇടത് എമര്‍ജന്‍സി ലെയ്ന്‍ ഉപയോഗിച്ചാലും കേസെടുക്കുമെന്നു ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.

തിരക്കേറുമ്പോള്‍ ഇടത് എമര്‍ജന്‍സി ലെയ്ന്‍ ഉപയോഗിക്കാവുന്ന ഹൈവേകള്‍

1. ആറാം റിങ് റോഡില്‍ കുവൈത്ത് സിറ്റിയിലേക്കുള്ള ദിശ.
2. കിങ് അബ്ദുല്‍ അസീസ് റോഡില്‍ ആറാം റിങ് റോഡ് മുതല്‍ മൂന്നാം റിങ് റോഡ് വരെ ഇരു ദിശകളിലേക്കും.
3. കിങ് ഫഹദ് റോഡില്‍ ആറാം റിങ് റോഡില്‍നിന്ന് ഒന്നാം റിങ് റോഡിലേക്ക് ഇരുദിശകളിലേക്കും.
4. അഞ്ചാം റിങ് റോഡില്‍ കിങ് അബ്ദുല്‍ അസീസ് റോഡ് മുതല്‍ ആന്ദലൂസ് വരെ ഇരുദിശകളിലേക്കും.
5. കിങ് ഫൈസല്‍ റോഡില്‍ ആറാം റിങ് റോഡ് മുതല്‍ നാലാം റിങ് റോഡ് വരെ ഇരുദിശകളിലേക്കും.
6. ഗസാലി റോഡില്‍ ആറാം റിങ് റോഡ് മുതല്‍ നാലാം റിങ് റോഡ് വരെ ഇരു ദിശകളിലേക്കും.
7. ആറാം റിങ് റോഡില്‍ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍സെക്ഷന്‍ മുതല്‍ ഫര്‍വാനിയ ആശുപത്രി/ അര്‍ദിയവരെ ഇരു ദിശകളിലേക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *