കുവൈറ്റില്‍ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വിസ തടസ്സം

കുവൈറ്റ് സിറ്റി : പ്രവാസികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താമസ വിസ നൽകുന്നത് സർക്കാർ നിർത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് ഫീസ് പ്രാബല്യത്തിലായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി .
300 ദിനാർ ( ഏകദേശം 66,000 രൂപ ) ഫീസ് ഈടാക്കാനുള്ള നിർദ്ദേശം പാർലമെന്റിന്റെ പരിഗണനക്ക് അയച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. 200 ദിനാർ (ഏകദേശം 44,000 രൂപ ) ഇഗാമ ഫീസിന് പുറമെ യാണിത്.

പുതിയ നിരക്കിൽ ഫീസ് അടയ്ക്കാൻ സന്നദ്ധരാവുന്നവർക്കും വിസ കിട്ടുന്നില്ല . അതെ സമയം പ്രവാസികൾക്കൊപ്പം നിലവിൽ കുവൈറ്റിലുള്ള മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഇഗാമ ( താമസാനുമതി )പുതുക്കുന്നതിനൊപ്പം പുതിയ നിരക്കിലുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസും വാങ്ങുന്നുണ്ട്. ഇത്തരത്തിൽ പ്രവാസികളെ ആശ്രയിക്കുന്ന 13,000 പേരിൽ 1500 പേര് ഈ മാസം ഇഗാമ പുതുക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *