തൊഴില്‍,താമസ നിയമങ്ങള്‍ പാലിക്കാത്തതിന് മദീനയില്‍ 6,944 പേര്‍ അറസ്റ്റില്‍

മദീന: തൊഴില്‍, താമസ നിയമങ്ങള്‍ പാലിക്കാത്തതിന് മദീനയില്‍ 6,944 കുടിയേറ്റക്കാരെ കഴിഞ്ഞ രണ്ട് മാസത്തിനിടെ അറസ്റ്റ് ചെയ്തതായി മദീന പൊലീസ്.

തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും നടത്തിയ പതിവ് പരിശോധനകള്‍ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മദീന പൊലീസ് വക്താവ് മേജര്‍ ഹുസൈന്‍ അല്‍ ഖതാനി വ്യക്തമാക്കി.

താമസാമുമതി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍, ഇഖാമയുടെ കാലയളവ് അവസാനിച്ചവര്‍, ഹജ്ജ്-ഉംറ വിസ കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് താമസം തുടര്‍ന്നവര്‍, സ്‌പോണ്‍സര്‍മാര്‍ ഉപേക്ഷിച്ചവര്‍ എന്നിങ്ങനെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയവരെ തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറിയിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *