വാശിയില്‍ പൊരുതി മലയാളികള്‍…ഒരു മത്തങ്ങ ലേലത്തില്‍ വിറ്റത് 60,000 രൂപയ്ക്ക്

അബുദാബി: ഒരു മത്തങ്ങ ലേലത്തില്‍ വിറ്റുപോയത് 60,000 രൂപയ്ക്ക്. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേരളോത്സവത്തിലാണ് മത്തങ്ങ ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ വിറ്റത്. 55 കിലോവരുന്ന മത്തങ്ങ വാശിയേറിയ ലേലം വിളിയില്‍ 3000 ദിര്‍ഹത്തിന് (60,000രൂപ) കല അബുദാബിയാണ് സ്വന്തമാക്കിയത്.

കേരള സോഷ്യല്‍ സെന്ററിലെ സജീവപ്രവര്‍ത്തകന്‍ എടപ്പാള്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ സെന്ററിന് സംഭാവനയായി നല്‍കിയ മത്തങ്ങയാണ് ലേലത്തിന് വെച്ചത്. അബുദാബിയില്‍ ശൈഖ ഫാത്തിമയുടെ രാജകൊട്ടാരത്തിലെ ജീവനക്കാരനായ ഗഫൂറിന് ഹോളണ്ടില്‍നിന്ന് സമ്മാനമായി ലഭിച്ചതാണ് ലേലം വിളിച്ച മത്തങ്ങ. ഇത്രയും വലിയ മത്തങ്ങ സ്വന്തമാക്കുന്നതിന് അബുദാബി ശക്തി, യുവകലാസാഹിതി തുടങ്ങിയ സംഘടനകളും നിരവധി വ്യക്തികളും പങ്കെടുത്തു. പത്ത് ദിര്‍ഹത്തിന് ആരംഭിച്ച മത്തങ്ങ ലേലമാണ് ഒടുവില്‍ 3000 ദിര്‍ഹത്തിന് വില്‍പ്പന നടത്തിയത്.

കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ നിസാന്‍ സണ്ണി കാറിന് കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി മണികണ്ഠന്‍ അര്‍ഹനായി. ഇതോടൊപ്പം നടന്ന നറുക്കെടുപ്പില്‍ വിജയികളായ നൂറോളം പേര്‍ക്കും സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *