കണ്ണു വെട്ടിച്ചു നടക്കുന്ന കള്ളന്‍മാര്‍ കണ്ണടയില്‍ കുടുങ്ങും ; പുത്തന്‍ സ്മാര്‍ട്ട് ഗ്ലാസുമായ് അബുദാബി പോലീസ്

single1

ദുബായ്: പൊലീസിനെ പേടിച്ച് കണ്ണ് വെട്ടിച്ചു നടക്കുന്ന കള്ളന്‍മാര്‍ സൂക്ഷിക്കുക. പോലീസിന്റെ പുത്തന്‍ കണ്ണടയില്‍ നിങ്ങള്‍ കുടുങ്ങിയേക്കാം. .ആയിരക്കണക്കിനാളുകള്‍ക്കിടയില്‍ ഒളിച്ചു നിന്നാലും ഒരു രക്ഷയില്ല. കള്ളന്‍മാരെ വെട്ടിക്കുന്ന സ്മാര്‍ട്ട് കണ്ണടകളാണ് അബൂദബി പൊലീസ് സ്വന്തമാക്കാനൊരുങ്ങുന്നത്.

ചെറിയ ക്യാമറ അടങ്ങിയ സ്മാര്‍ട്ട് ഗ്ലാസുകളില്‍ കൃത്രിമ ബുദ്ധിവൈഭവം കൂടി ഉപയോഗിക്കുന്നതോടെ ക്രിമിനലുകളുടെ കയ്യില്‍ പൂട്ടു വീണേക്കാം. ആള്‍ക്കൂട്ടത്തിെന്റ ചിത്രം പകര്‍ത്തുന്ന ക്യാമറ ആ മുഖങ്ങള്‍ സ്‌കാന്‍ ചെയ്യും. സംശയാസ്പദമായ മുഖങ്ങള്‍ കണ്ടാലുടന്‍ പൊലീസിലും എമിഗ്രേഷനിലുമെല്ലാം വിവരം നല്‍കും. കണ്ണ്, മുഖം തിരിച്ചറിയില്‍ സോഫ്റ്റ്‌വെയറാണ് സ്മാര്‍ട്ട് ഗ്ലാസില്‍ ഉപയോഗിക്കുന്നത്. അതിവേഗത്തില്‍ പഴയ പൊലീസ് രേഖകള്‍ തെരഞ്ഞെടുത്ത് പ്രശ്‌നക്കാരെ കണ്ടെത്താനും വിരുതനാണ് ഈ കണ്ണട.

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ നോക്കിയാലുടന്‍ ഉടമയുടെ പേരും വിവരവും വിലാസവുമെല്ലാം സംഘടിപ്പിക്കാനും കഴിവുണ്ട്. മോഷ്ടിച്ച കാറുകള്‍ പിടികൂടാനും അപകട മേഖലയില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാനും ഇവ സഹായിക്കും.ദുബായില്‍ നടക്കുന്ന ജൈടെക്‌സ് ടെക്‌നോളജി വാര പ്രദര്‍ശനത്തിലാണ് കണ്ണട പ്രദര്‍ശിപ്പിച്ചിരിക്കുന്നത്്. ഗ്ലാസുകള്‍ നിലവില്‍ ഗവേഷണ ഘട്ടത്തിലാണെന്നും അധികം വൈകാതെ രാജ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന ദൗത്യത്തിനായി അബൂദബി പൊലീസ് ഇവ ഉപയോഗിച്ചു തുടങ്ങുമെന്നും ഫസ്റ്റ് വാറണ്ട് ഒഫീസര്‍ അദ്‌നാന്‍ അല്‍ ഹമ്മാദി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *