ലക്ഷ്യം, സമ്പൂര്‍ണ സുരക്ഷിത യാത്ര…കുവൈത്തില്‍ റോഡ് ലൈസന്‍സിന് പുതിയ മാനദണ്ഡങ്ങള്‍

കുവൈത്ത് സിറ്റി; വാഹനങ്ങള്‍ക്കു റോഡ് ലൈസന്‍സിനു പരിസ്ഥിതി പബ്ലിക് അതോറിറ്റി പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തും. അടുത്ത വര്‍ഷം തുടക്കത്തില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ് അറിയിച്ചു.

വാഹനങ്ങളില്‍നിന്നുള്ള പുക പ്രകൃതിക്കു ഹാനികരമല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയില്‍നിന്ന് നേടണം. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് ഗതാഗതവകുപ്പ് മുഖേന റോഡ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങളുടെ ലൈസന്‍സ് പുതുക്കാനാവില്ല. രാജ്യത്തെ മുഴുവന്‍ വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്.

ശബ്ദമലിനീകരണം, പ്രകൃതിമലിനീകരണം എന്നിവയുണ്ടാക്കുന്ന വാഹനങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യം. വീടുകളുടെ പുറംഭാഗത്തു കണ്ണുകള്‍ക്കു ഹാനികരമായ നിറമുള്ള പെയിന്റ് അടിക്കുന്നതും വീടിന്റെ ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതും പരിസ്ഥിതി അതോറിറ്റി നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 150 500 ദിനാര്‍ വരെ പിഴചുമത്തും. അറസ്റ്റു ചെയ്യാനും അധികാരമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *