യുഎഇയിലെ പള്ളികളില്‍ അനുവദനീയമല്ലാത്ത മതാനുഷ്ഠാനങ്ങള്‍ക്ക് വിലക്ക്

യുഎഇ: പള്ളികളില്‍ അനുവദനീയമല്ലാത്ത മതാനുഷ്ഠാനങ്ങള്‍ വിലക്കാന്‍ യുഎഇയില്‍ പുതിയ നിയമം. പള്ളിയില്‍ നടക്കുന്ന ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം നിര്‍ബന്ധമാണ്. ഖുര്‍ആന്‍ പ്രഭാഷണം, പണം സ്വീകരിക്കുക, മതപരമായ സ്ഥാനങ്ങളില്‍ വ്യക്തികളെ നിയമിക്കുക തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും അധികൃതരുടെ അനുവാദവും അംഗീകാരവും അത്യാവശ്യമാണ്.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാനാണ് പള്ളികള്‍ക്കായുള്ള പുതിയ നിയമം പാസാക്കിയത്. പള്ളിക്ക് പുറത്ത് അംഗീകാരമില്ലാതെ മതം പഠിപ്പിക്കാന്‍ പാടുള്ളതല്ല. പള്ളിയില്‍ മതം പഠിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരിക്കണം. ഇവര്‍ എമിറേറ്റ് സ്വദേശികളുമായിരിക്കണം. ഇവര്‍ മാധ്യമങ്ങളിലെ പരിപാടിയില്‍ പങ്കെടുക്കണമെങ്കിലും അധികൃതരില്‍ നിന്ന് അംഗീകാരം ലഭിച്ചിരിക്കണം. ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരാനോ അവര്‍ക്കായി പ്രവര്‍ത്തിക്കാനോ പാടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *