പക്ഷിപ്പനി ലക്ഷണം ; ഒമാനിലേക്ക് അഞ്ച്​ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ചു

ഒമാന്‍: മൃഗ സംരക്ഷണ വകുപ്പിന്‍റെ  നിർദേശ പ്രകാരം  അഞ്ച്​ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി ഒമാൻ നിര്‍ത്തി വച്ചു . ജീവനുള്ള പക്ഷികളുടെയും അവയുടെ ഉൽപന്നങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഇറക്കുമതിയാണ്​ നിരോധിച്ചത്​. കാർഷിക ഫിഷറീസ്​ മന്ത്രാലയമാണ് ഈ കാര്യം ട്വിറ്ററിലൂടെ  അറിയിച്ചത്.

ദക്ഷിണാഫ്രിക്ക, ലാവോസ്​, ഫിലിപ്പൈൻസ്​, ടോഗോ, സിംബാംബ്​വേ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ്ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ മന്ത്രാലയം ​ നിരോധിച്ചത്​.

ബൾഗേറിയയിൽ നിന്നും പോളണ്ടിൽ നിന്നുമുള്ള ഇറക്കുമതി നിരോധം നീക്കിയിട്ടുണ്ട്​. ഈ രണ്ട്​ രാജ്യങ്ങളിൽ നിന്നുള്ള ജീവനുള്ള പക്ഷികൾക്കും ഉൽപന്നങ്ങൾക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമൊപ്പം പൗൾട്രി മാലിന്യത്തിന്റെ ഇറക്കുമതി നിരോധവും നീക്കിയതായി മന്ത്രാലയം അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിലാണ്​ ബൾഗേറിയയിൽ നിന്നും പോളണ്ടിൽ നിന്നുള്ള ഇറക്കുമതിക്ക്​ പക്ഷിപ്പനി ബാധയെ കുറിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരോധം ഏർപ്പെടുത്തിയത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *