വിസ നടപടികള്‍ ഓണ്‍ലൈനാക്കി മാറ്റി ഒമാന്‍ സര്‍ക്കാര്‍ ; ലക്ഷ്യം ടൂറിസം വികസനം

ഒമാന്‍: ഒമാന്‍ വിനോദ സഞ്ചാര കേന്ദ്രമായ് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. വിസക്ക്  വേണ്ടി യാത്ര ഏജൻസികളിലേക്ക്  കയറി  ഇറങ്ങേണ്ട ആവിശ്യമില്ല .  വിസ നടപടികൾ മുഴുവൻ ഓൺലൈൻ വഴി മാറ്റാന്‍ ഒമാൻ സർക്കാർ തിരുമാനിച്ചു .  http:/ / evisa.rop .gov .om / എന്ന വെബ്‌സൈറ്റിൽ വിസ കാര്യങ്ങൾക്ക്  വേണ്ടി സന്ദർശിക്കാം. ആദ്യ ഘട്ടത്തിൽ നോൺ സ്പോന്സർഡ് ടൂറിസ്റ്റു വിസകൾക്ക് 67 രാജ്യങ്ങൾക്കും ജിസിസിയിൽ സ്ഥിരം താമസക്കാരായ 116 തരം തൊഴിൽ മേഖലയിൽ പെടുന്നവർക്കും അപ്ലൈ ചെയ്യാം.

ഒമാൻ ടൂറിസ്റ്റ് മേഖലയിൽ വളർച്ച കൈവരിക്കുന്നതിന് വേണ്ടിയും നിക്ഷേപകർക്കും,വിദ്യാര്ഥികൾക്കും, ഗവേഷകർക്കും വിസ നടപടികൾ സുതാര്യമാക്കുന്നതിനു വേണ്ടിയാണ് ഇ-വിസ സിസ്റ്റം നിലവിൽ വന്നതെന്ന്‍  ടൂറിസം പ്രോമോഷൻ ഡയറക്ടർ സലിം അദി അൽ മാമാരി പറഞ്ഞു. അവസാന വര്ഷം വരെ മൂന്ന് മില്യൺ ടൂറിസ്റ്റുകളാണ് ഒമാൻ സന്ദർശിച്ചത് എന്നാൽ 2020 ആവുമ്പോഴേക്കും നാല് മില്യണിലേക്ക് ഉയർത്താനാവുമെന്ന പ്രതീക്ഷയിലാണ് വിസ നടപടി രീതി മാറ്റിയതെന്നും അദ്ദേഹം കൂട്ടി  ചേർത്തു

ആവശ്യമുള്ള അപേക്ഷ ഫോമുകളും മറ്റും ഓൺലൈനിൽ ഫിൽ ചെയ്യുകയും വേണ്ട ഡോക്യൂമെന്‍സുകള്‍ സൈറ്റിൽ തന്നെ കൂട്ടിച്ചേർക്കാനും സൗകര്യമുണ്ട് കൂടാതെ ആവശ്യമുള്ള പെയ്മെന്‍റ് ക്രെഡിറ്റ് കാർഡ് മുഗേനയും അടയ്ക്കാവുന്നതാണ്. എല്ലാ നോട്ടിഫിക്കേഷനുകളും ഇമെയിൽ സംവിധാനവും വഴി എത്തി ചേരാനുള്ള സൗകര്യവും വെബ്‌സൈറ്റിൽ ലഭ്യമാണ് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *