അമിതലഹരി ഉപയോഗിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കുറ്റവിമുക്തനാക്കി

അബുദാബി: അമിതലഹരി ഉപയോഗത്താല്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ സ്വദേശിയായ സുഹൃത്തിനെ കോടതി കുറ്റവിമുക്തനാക്കി. സുഹൃത്തായ യുവാവിനും യുവതിക്കും ഹോട്ടല്‍ മുറിയെടുത്ത് നല്‍കിയതായിരുന്നു സ്വദേശി യുവാവ് കേസില്‍പ്പെടാനുണ്ടായ കാരണം.  എന്നാല്‍ സുഹൃത്തുക്കളുടെ ലഹരി ഉപയോഗത്തെക്കുറിച്ച് യുവാവിന് അറിവില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. യു.എ.ഇ. സന്ദര്‍ശനത്തിനെത്തിയ സുഹൃത്തിനും യുവതിക്കും സ്വദേശി യുവാവ് ഒരു ദിവസത്തേക്ക് മുറി ബുക്ക് ചെയ്ത് കൊടുക്കുകയും പിന്നീട് ബുക്കിങ് നീട്ടുകയുമായിരുന്നു. യുവതിയുടെ സഹോദരിയും അപ്പോള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ ലഹരിമരുന്ന് ഉപയോഗിക്കുമെന്ന് പോലും അറിയില്ലായിരുന്നുവെന്ന് മുറിയെടുത്ത് നല്‍കിയ സ്വദേശി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *