ദുബായില്‍ ശമ്പളത്തില്‍ നിന്നും 200 ദിര്‍ഹം മുന്‍കൂറായി ചോദിച്ച തൊഴിലാളിക്ക് ക്രൂരമര്‍ദനം…പരിക്കേറ്റ പ്രവാസി യുവാവ് ചികിത്സയില്‍

റാസല്‍ഖൈമ: ശമ്പളത്തില്‍ നിന്നും 200 ദിര്‍ഹം മുന്‍കൂറായി ആവശ്യപ്പെട്ട പ്രവാസി യുവാവിനെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി തൊഴിലുടമ. പാകിസ്താന്‍ പൗരനായ അലി ഇജാസ് (23)ആണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. ഇജാസിന്റെ ഇടതു കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ജൂണ്‍ 27നാണ് സംഭവം. റാസല്‍ഖൈമയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ് അലി ഇജാസ്. പാകിസ്താന്‍ സ്വദേശിയാണ് തൊഴിലുടമ. 200 ദിര്‍ഹം ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് വട്ടം താന്‍ തൊഴിലുടമയെ സമീപിച്ചുവെന്ന് അലി ഇജാസ് പറയുന്നു. പണം ആവശ്യപ്പെട്ടതോടെ തൊഴിലുടമ തന്റെ മുഖത്തടിച്ചു. ഇത് കണ്ട് അകത്തുണ്ടായിരുന്ന തൊഴിലുടമയുടെ കുടുംബാംഗങ്ങളും തന്നെ മര്‍ദ്ദിച്ചുവെന്ന് അലി ഇജാസ് ആരോപിക്കുന്നു.

മര്‍ദ്ദനത്തിനിടയില്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ട തന്നെ തൊഴിലുടമ കാറില്‍ പിന്തുടര്‍ന്നുവെന്നും അലി പറയുന്നു. തൊഴിലുടമയുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട താന്‍ സഹോദരനെ വിളിച്ചുവരുത്തി ആശുപത്രിയില്‍ പോവുകയായിരുന്നുവെന്നും അയാള്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കേസെടുത്തു. തൊഴിലുടമ കുറ്റം സമ്മതിച്ചിട്ടുണ്ട്. അലി തന്റെ വിസയിലാണ് എത്തിയതെങ്കിലും മറ്റാര്‍ക്കോ വേണ്ടി അധികൃതമായി പണിയെടുക്കുന്നുണ്ടെന്ന് അയാള്‍ ആരോപിച്ചു. ജോലിക്ക് കൃത്യമായി എത്തുന്നില്ലെന്നും തൊഴിലുടമ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *