സൗദി സ്വകാര്യ മേഖലയില്‍ അനുവദിച്ച വീസ കാലാവധി ഒരു വര്‍ഷമാക്കി ;പ്രവാസികള്‍ പ്രതിസന്ധിയില്‍

റിയാദ്: സ്വകാര്യ തൊഴില്‍ മേഖലയില്‍ സൗദി അനുവദിച്ച വീസാ കാലാവധി ഒരു വര്‍ഷമാക്കി കുറച്ചു. സര്‍ക്കാര്‍ ജോലിക്കാരുടെയും വീട്ടുജോലിക്കാരുടെയും വീസാ കാലാവധി മാറ്റമില്ലാതെ രണ്ടു വര്‍ഷമായി തന്നെ തുടരും. സൗദി മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക വന്‍ തിരിച്ചടിയായിരിക്കും.

വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വീസാ കാലാവധി രണ്ടില്‍നിന്ന് ഒരു വര്‍ഷമാക്കി കുറച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോക്ടര്‍ അലി ബിന്‍ നാസര്‍ അല്‍ ഗഫീസ് വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന വീസകളെയും ഗാര്‍ഹിക തൊഴിലാളികളെയും പുതിയ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ സൗദിവല്‍കരണം പ്രോത്സാഹിപ്പിച്ച് സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലക്ക് അനുവദിച്ച വീസകളില്‍ 29 ശതമാനം കുറവുണ്ടായി. 2016ല്‍ 14 ലക്ഷം വീസകളാണ് ഈ വിഭാഗത്തിന് അനുവദിച്ചത്. 2015ല്‍ 19.7 ലക്ഷവും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 82.5 ലക്ഷം വര്‍ക്ക് പെര്‍മിറ്റുകളും അനുവദിച്ചിരുന്നു.

തൊഴില്‍ വീസയുടെയും വര്‍ക്ക് പെര്‍മിറ്റുകളുടെയും എണ്ണവും കാലാവധിയും കുറയ്ക്കുന്നത് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ തൊഴില്‍ സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. കൂടുതല്‍ ശമ്പളം നല്‍കി സ്വദേശികളെ നിയമിക്കാന്‍ പ്രവാസി സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമാകുമ്പോള്‍ നിലനില്‍പ് തന്നെ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് ചെറുകിട സ്ഥാപന ഉടമകള്‍.??

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *