എണ്ണവിപണിയില്‍ അപ്രതീക്ഷിത ഇടിവ്; സൗരോര്‍ജ പദ്ധതിയില്‍ നോട്ടമിട്ട് സൗദി സര്‍ക്കാര്‍

റിയാദ്: പ്രധാന വരുമാന മാര്‍ഗമായിരുന്ന എണ്ണ വിപണയില്‍ ഇടിവ് വന്നതോടെ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി അറേബ്യ. വിവിധ മേഖലകളില്‍ സ്വദേശി വത്കരണമടക്കം നടപ്പാക്കിയതിന് പിന്നാലെയാണ് സൗരോര്‍ജ്ജ പദ്ധതിയിലേക്ക് തിരിയാനുള്ള സൗദി ഭരണകൂടത്തിന്റെ നീക്കം.

ഭാവിയിലേക്കുള്ള പ്രധാന സാമ്പത്തിക ഉറവിടമായി സൗരോര്‍ജ്ജത്തെ മാറ്റാനാണ് സൗദി തയ്യാറെടുക്കുന്നത്. സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കിരീടവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ഒപ്പം ശുദ്ധമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതില്‍ ഒരു ആഗോള ശക്തിയായി മാറാനും ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

കഴിഞ്ഞ ദിവസം സൗദിയിലെ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ എ.സി.ഡബ്ലു.എ പവര്‍ രണ്ടു ലക്ഷം വീടുകള്‍ക്ക് വൈദ്യുതി വിതരണം ചെയ്യാനാവുന്ന സൗരോര്‍ജ്ജ ഫാമിന് തുടക്കം കുറിച്ചു. 30 കോടി ഡോളര്‍ ചെലവിട്ടാണ് പദ്ധതി. ഈ വര്‍ഷം 700 കോടി ഡോളര്‍ സൗരോര്‍ജ്ജ പദ്ധതിക്കായി സൗദി അറേബ്യ നിക്ഷേപിക്കും. ഏഴ് സൗര്‍ജ്ജ പ്ലാന്റുകളും ഒരു വന്‍കിട കാറ്റാടി പദ്ധതിയും തുടങ്ങും. 2023 ആകുമ്പോഴേക്കും ഉപഭോഗത്തിന്റ 10 ശതമാനവും സൗരോര്‍ജ്ജത്തില്‍ നിന്നാക്കാനാണ് ലക്ഷ്യമിടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *