സൗദി- ഇന്ത്യ സാംസ്കാരികോൽസവം ജുബൈലില്‍ 18 മുതൽ

റിയാദ് :  സൗദി ജനറൽ എന്റർടെയിന്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ച് ജുബൈൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഏപ്രിൽ 18 മുതൽ 21 വരെ സൗദി- ഇന്ത്യ സാംസ്കാരികോല്‍സവം നടക്കും.

ഇന്ത്യന്‍, അറബ് ഗായകരും കലാകാരന്മാരും പങ്കെടുക്കും. കുട്ടികൾക്കായും വിനോദ പരിപാടികളുണ്ടാകും. നൂറോളം വിപണന, പ്രദർശന സ്റ്റാളുകളും ഉണ്ടായിരിക്കുമെന്നു സംഘാടക സമിതി ചെയർമാൻ മൻസൂർ പള്ളൂർ അറിയിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ ഉദ്ഘാടനം ചെയ്യും. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സമാപനദിവസ പരിപാടികളിൽ മുഖ്യാതിഥിയായിരിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *