സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി

single1

റിയാദ് : ബംഗ്ലാദേശിയെ കൊല ചെയ്ത് കവര്‍ച്ച നടത്തിയ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സൗദി ഭരണകൂടം നടപ്പിലാക്കി.തമിഴ്‌നാട് സ്വദേശികളായ കുമാര്‍ ബശ്ഖര്‍ നാം, ലിയാഖത്ത് അലി ഖാന്‍ റഹ്മാന്‍ എന്നിവരാണ് വധശിക്ഷക്ക് ഇരയായത്. ബംഗ്ലാദേശ് പൗരനായ ബാബുല്‍ ഹുസൈന്‍ ജബ്ബാറിനെ കൊന്ന കേസില്‍ സൗദി സുപ്രീം കോടതിയും അപ്പീല്‍ കോടതിയും വധശിക്ഷക്കുള്ള വിധി ശരിവെച്ചിരുന്നു.

കമ്പനിയില്‍ കവര്‍ച്ച നടത്തുന്നതിനു വേണ്ടി മേലുദ്യോഗസ്ഥനായിരുന്നു ബാബുല്‍ ഹുസൈന്‍ ജബ്ബാറിനെ കത്തികൊണ്ടു വയറ്റില്‍ കുത്തിയും, കഴുത്തറുത്തും വധിക്കുകയായിരുന്നു. വ്യാഴാഴ്ച റിയാദ് നഗരത്തിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. കമ്പനിയിലെ ഖജാന ഇവര്‍ കവര്‍ച്ച നടത്തിയ കേസും ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുണ്ട് . രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കാനും സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ള അപൂര്‍വസ്വഭാവത്തിലുള്ള കൊലപാതകം എന്നാണ് സൗദി കോടതി കേസിനെ വിശേഷിപ്പിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *