രാഷ്ട്ര പിതാവിന്റെ സ്മരണയില്‍ യുഎഇയില്‍ 47ാം ദേശീയ ദിനാഘോഷം…എങ്ങും ഒരുക്കങ്ങള്‍

ദുബായ്: രാഷ്ട്രപിതാവിന്റെ ഉജ്വലസ്മരണകളുമായി 47 -ാം ദേശീയ ദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങുന്നു. ‘ഇതാണ് സായിദ്, ഇതാണ് യു .എ.ഇ.’ എന്ന ശീര്‍ഷകവുമായി ഡിസംബര്‍ രണ്ടിന് സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ദേശീയദിനാഘോഷ പരിപാടി ഒരുക്കിയിരിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.ശൈഖ് സായിദിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട യു.എ.ഇ.യുടെ വളര്‍ച്ചയുടെ നേര്‍ക്കാഴ്ചകള്‍ ദൃശ്യവിസ്മയങ്ങളായി കാണികള്‍ക്ക് മുന്നിലെത്തും.

ചരിത്രപരമായ ഈ ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ 22,000 കാണികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തത്സമയ പ്രകടനങ്ങളും, ഡിജിറ്റല്‍ ആര്‍ട്ട് പോലെയുള്ള നൂതനമായ പരിപാടികളും അരങ്ങേറും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *