കായംകുളം: സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കായംകുളം ചിറക്കടവം പുത്തന്‍ പണ്ടകശാലയില്‍ സൈനുല്‍ ആബിദീന്റെ മകന് ഷെറിന് (33) ആണ് മരിച്ചത്. സൗദി അറേബ്യയിലെ വാദിദവാസിറിലായിരുന്നു അപകടം.
ചൊവ്വാഴ്ച്ച ഉച്ചക്ക് ഒരുമണിയോടെ റോഡ് മുറിച്ചു കടക്കാന്‍ നില്ക്കുമ്പോള് നിയന്ത്രണംവിട്ട് വന്ന കാര്‍ ഷെറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. ഭാര്യ: നൂരിയ. ഏക മകള്‍ അല്‍ഫിയ (ഒന്നര വയസ്).