മരുന്നെടുത്തു കൊടുക്കാന്‍ റോബോട്ടിക് സംവിധാനവുമായി ദുബായ് ;രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചത് രണ്ടാമത്തെ സ്മാര്‍ട്ട്‌ ഫാര്‍മസി

ദുബായ്:  ഹോസ്​പിറ്റലിന്റെ ഫാര്‍മസിയില്‍ റോബോര്‍ട്ടുകളെ കണ്ടാല്‍ പേടിക്കേണ്ട. ഇനി മുതല്‍  മരുന്നെടുത്തുകൊടുക്കാന്‍ റോബോട്ടിക് സംവിധാനത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്‌ . ബുധനാഴ്ചയാണ് രാജ്യത്തെ രണ്ടാമത്തെ സ്മാര്‍ട്ട് ഫാര്‍മസി ദുബായ് ഹോസ്​പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഡോക്ടര്‍ നല്‍കുന്ന ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ റോബോട്ട് സ്റ്റോര്‍ ചെയ്യും.
ഒരു മിനിറ്റിനുള്ളില്‍ 35,000 മരുന്നുകള്‍ സംഭരിക്കാനും 12 കുറിപ്പടികള്‍ നോക്കി മരുന്ന് തയ്യാറാക്കിവെക്കാനും ഈ റോബോട്ടിക് സംവിധാനത്തിന് കഴിയും. പിന്നീട് മരുന്ന് കഴിക്കേണ്ട രീതി രോഗികള്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ഫാര്‍മസിസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ആദ്യ സ്മാര്‍ട്ട് ഫാര്‍മസി റാഷിദ് ഹോസ്​പിറ്റലില്‍ തുടങ്ങിയിരുന്നു. താമസിയാതെ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ എല്ലാ ആസ്​പത്രികളിലും സ്മാര്‍ട്ട് ഫാര്‍മസികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *