ഒരായുസിനും അപ്പുറത്തെ ശിക്ഷ…വഞ്ചനക്കേസില്‍ പെട്ട മൂന്ന് ഇന്ത്യക്കാര്‍ക്ക് ദുബായില്‍ 517 വര്‍ഷം തടവ്

ദുബായ്: ആയിരക്കണക്കിനാളുകളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദുബായ് കോടതി 517 വര്‍ഷത്തെ തടവ് വിധിച്ചു. ദുബായ് മീഡിയ സിറ്റിയില്‍ എക്സ്റ്റെന്‍ഷ്യല്‍ എന്ന ഫോറെക്സ് ട്രേഡിങ് കമ്പനി നടത്തിയിരുന്ന ഗോവന്‍ സ്വദേശികള്‍ക്കാണ് അപൂര്‍വമായ ശിക്ഷ ലഭിച്ചത്. ഓണ്‍ലൈന്‍ വഴി വിദേശ നാണയ വിനിമയം നടത്തുന്നതിനായി നിക്ഷേപിച്ച 500-ലധികം പരാതികളാണ് പോലീസിന് ലഭിച്ചത്. കമ്പനി ഉടമസ്ഥനും മാനേജരും ഉടമസ്ഥന്റെ ഭാര്യയുമാണ് ശിക്ഷിക്കപ്പെട്ടവര്‍. വിദേശനാണയ വിനിമയ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ച് വലിയ വരുമാനം വാഗ്ദാനം ചെയ്താണ് കമ്പനി നിക്ഷേപകരില്‍നിന്ന് പണം കൈപ്പറ്റിയത്.

തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് പണം കൃത്യമായി നല്‍കിയിരുന്നു. ക്രമേണ പണം നല്‍കുന്നതില്‍ വീഴ്ച വന്നു. പണം വക മാറ്റി ചെലവഴിച്ചതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ജൂലായ് 2016 -ല്‍ കമ്പനിയുടെ ഓഫീസ് സാമ്പത്തിക വികസന വിഭാഗം അടച്ചു പൂട്ടി. ഇവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ നിരവധി സിവില്‍ കേസുകളിലും വാദം നടക്കുന്നുണ്ട്. യു.എ.ഇ.യിലെ ഫിലിപ്പൈന്‍ എംബസി 100-ലധികം പരാതിക്കാര്‍ക്ക് ഈ കേസില്‍ സൗജന്യമായി നിയമസഹായം നല്‍കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *