ദോഹയില്‍ ഗതാഗത നിയന്ത്രണം

web -desk

single1

ഖത്തര്‍∙  ദോഹയില്‍  ഗതാഗത നിയന്ത്രണം.അൽഖോർ എക്സ്പ്രസ്‌വേ പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ ഇന്റർചെയ്ഞ്ചുകളുടെ നിർമാണത്തിനു വേണ്ടിയാണു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ലുസെയ്‌ൽ ഇന്റർനാഷനൽ റേസ് ട്രാക്കിന്റെ കിഴക്കു ഭാഗത്തു നിന്ന് ആരംഭിക്കുന്ന അൽ ഖോർ കോസ്റ്റൽ റോഡിന്റെ എട്ടു കിലോമീറ്റർ ഭാഗം നിർമാണ പ്രവർത്തനങ്ങൾക്കായി അഷ്ഗാൽ അടച്ചു. സിമെയ്സ്മ ഇന്റർചെയ്ഞ്ച് വരെയുള്ള ഭാഗമാണ് 17 മുതൽ 18 മാസത്തേക്ക് അടച്ചത്.

സിമെയ്സ്മ, ഉം ഗാൻ, അൽ ജെറ്യാൻ, അൽ ഖോർ എന്നിവിടങ്ങളിൽ നിന്നു ദോഹയിലേക്ക് അൽ ഖോർ കോസ്റ്റൽ റോഡ് ഉപയോഗിച്ചിരുന്ന വാഹന യാത്രക്കാർ സിമെയ്സ്മ റോഡ്, നോർത്ത് റോഡ്, അൽഖോർ റോഡ് എന്നിവ വഴി യാത്ര ചെയ്യണം. അൽ ഷമാൽ റോഡിൽ നിന്ന് അൽ ദായേൻ സർവീസ് കോംപ്ലക്സിലേക്കു പോകേണ്ടവർ 29–ാം നമ്പർ എക്സിറ്റ് ഉപയോഗിച്ച് സിമെയ്സ്മ റോഡിലെത്തി നേരേ പോയി റൗണ്ട് എബൗട്ടിൽ നിന്ന് ആദ്യ എക്സിറ്റ് എടുത്ത് സർവീസ് കോംപ്ലക്സിലേക്കു പോകണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *