പ്രണയദിനത്തെ വരവേറ്റ് ദുബായ് തെരുവുകള്‍

ദുബായ്: ചുവപ്പും പിങ്കും നിറത്തിലുള്ള പൂക്കളും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ സമ്മാനങ്ങളുമെല്ലാം ഒരുക്കി പ്രണയദിനത്തെ വരവേല്‍ക്കുകയാണ് തെരുവുകളിലെ ചെറുതും വലുതുമായ കടകള്‍. ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഹൃദയത്തിന്റെ തുടുപ്പുമായി നില്‍ക്കുന്ന ചുവന്ന പൂക്കള്‍ക്ക് തന്നെയാണ്. ഇന്റര്‍നെറ്റ് യുഗത്തിലും പൂ കൊടുത്തു പ്രണയം പറയുന്ന കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പൂക്കടകളിലെ കച്ചവടം.

നിറങ്ങള്‍ പൊതിഞ്ഞ പ്രണയസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡുകളും സമ്മാനങ്ങളും വാങ്ങി സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്നവരും കുറവല്ല… ചോക്കലേറ്റ് കടകളും കേക്ക് കടകളുമെല്ലാം വാലന്റൈന്‍സ് ദിനം ആഘോഷമാക്കുകയാണ്. പ്രണയിക്കുന്നവര്‍ക്ക് സമ്മാനിക്കാന്‍ ആശംസകളോടെ പൊതിഞ്ഞ മധുരവും റെഡ്വെല്‍വെറ്റ് കേക്കുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. മിക്ക ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രണയദിനത്തിന്റെ ഭാഗമായി പ്രത്യേകം അലങ്കരിച്ചിട്ടുണ്ട്. ആഭരണശാലകളും പ്രത്യേകം ഇളവുകള്‍ നല്‍കിയാണ് പ്രണയദിനത്തിന്റെ ഭാഗമായുള്ള കച്ചവടം പൊടിപൊടിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *