ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ വിസ ഇളവു പ്രഖ്യാപിച്ചു യു എ ഇ ; ലക്ഷ്യം ആഗോള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍

യു എ ഇ : ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വേണ്ടിയുള്ള പുതിയ വിസ നയം  യു എ ഇ കാബിനെറ്റ്‌ പ്രഖ്യാപിച്ചു  .  ബ്രിട്ടീഷ്, യൂറോപ്പ് താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ യു എ ഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത് .

അമേരിക്കയില്‍ താമസവിസയോ, ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഈവര്‍ഷം മെയ് ഒന്ന് മുതല്‍ യു എ ഇ വിസാ ഇളവ് പ്രഖ്യാപിച്ചിരുന്നു. മുന്‍കൂട്ടി വിസക്ക് അപേക്ഷിക്കാതെ തന്നെ യു എ ഇയിലെ വിമാനത്താവളങ്ങളില്‍ എത്തി ഓണ്‍ അറൈവല്‍ വിസ എടുക്കാനുള്ള സൗകര്യമാണ് ഇവര്‍ക്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സമാനമായ ആനുകൂല്യം യു കെയിലും യൂറോപ്പിലും താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ബാധകമാക്കിയിരിക്കുന്നത്.  ഇന്ത്യയും യുഎഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനം എന്ന്  മന്ത്രിസഭായോഗം വിലയിരുത്തി.

സാമ്പത്തികം , രാഷ്ട്രീയം, വാണിജ്യ മേഖലകളില്‍ മുന്നേറ്റമുണ്ടാകും. ഏറ്റവും കൂടുതല്‍ ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യം എന്ന ലക്ഷ്യത്തിലേക്ക്  എത്താനുള്ള ശ്രമത്തിനു  ശക്തിപകരാന്‍ കൂടിയാണ് ഈ തീരുമാനമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *