ലോകത്തില്‍ ആദ്യത്തെ കടലിനടിയിലെ ആഡംബര റിസോര്‍ട്ട് ദുബായില്‍ വരുന്നു ; വീഡിയോ കാണാം

ദുബായ്:  കെട്ടിട നിര്‍മ്മാണത്തില്‍ എന്നും അത്ഭുതങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന ദുബായ്  കടലിനടിയിലും ആഡംബരക്കൊട്ടാരം നിർമിക്കുന്നു. ലോകത്തിലെ ആദ്യ അണ്ടർവാട്ടർ ലക്‌ഷ്വറി വെസൽ റിസോർട്ടാണു കരയിൽനിന്നു നാലുകിലോമീറ്റർ അകലെ കടലിൽ തീർത്ത കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സിൽ ഒരുക്കുന്നത്. ഏതാണ്ട് 2.49 ബില്യണ്‍ ദർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

താമസസൗകര്യം, ഭക്ഷണശാലകള്‍ , വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാലിലേറെ ഡെക്കുകൾ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും.  മധ്യപൂർവദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. ദിവസം 3000 അതിഥികൾക്കു ബോട്ടിലും സീപ്ലെയ്നിലും ഹെലികോപ്റ്ററിലും മറ്റും റിസോർട്ടിലെത്താം.

ഇതിൽ ഒരെണ്ണം കടലിനടിയിലാണ്. നാല് ഡെക്കുകളിലായി 414 കാബിനുകൾ. ജലത്തിനടിയിലുള്ള ഡെക്കിലെ കാബിനുകളിലൂടെ പവിഴപ്പുറ്റുകൾ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ബീച്ചുകളും സജ്ജമാക്കും. കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകൾ, ലോകത്തിലെ ആദ്യത്തെ കടലിനടിയിലെ സ്പാ തുടങ്ങിയവയും ആരംഭിക്കും.

വെനീസിൽനിന്ന് ഇറക്കുമതി ചെയ്ത ഗോണ്ടോള വഞ്ചികളാണു ദ്വീപിലെ തോടുകളിൽ ഗതാഗതത്തിന് ഉപയോഗിക്കുക. അടുത്തവർഷം നിർമാണം തുടങ്ങി 2020 അവസാനത്തോടെ പൂർത്തിയാക്കാനാണു പദ്ധതി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *