ഉയരത്തിന്റെ പെരുമ വിട്ടുകൊടുക്കാതെ ദുബായ്; മാരിയറ്റ് ഹോട്ടലിനെ പിന്തള്ളി ജെവോറ ഒന്നാം സ്ഥാനത്ത്

ദുബായ്; ഉയരങ്ങളുടെ പെരുമ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ദുബായ് ഒരുക്കമല്ല. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന സ്വന്തം റെക്കോര്‍ഡ് നഗരം തിരുത്തി. ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബായ് ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസിനെ ഒരുമീറ്റര്‍ വ്യത്യാസത്തില്‍ പിന്തള്ളി ജെവോറ ഹോട്ടല്‍ തുറന്നു ഉയരം 356 മീറ്റര്‍.

ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു സമീപം സ്വര്‍ണവര്‍ണത്തിലാണ് 75 നില ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍നിന്നു 3.3 കിലോമീറ്ററാണ് അകലം. 528 മുറികളും നാലു റസ്റ്ററന്റുകളുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *