#Weatherwarning | ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം

#Weatherwarning | ന്യൂനമര്‍ദ്ദം; കാലാവസ്ഥ മുന്നറിയിപ്പ്, അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് യുഎഇയിൽ നിര്‍ദ്ദേശം
Apr 16, 2024 02:34 PM | By VIPIN P V

അബുദാബി: (gccnews.com) കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടാകുകയും ചില റോഡുകള്‍ തകരുകയും ചെയത സാഹചര്യത്തില്‍ യുഎഇ നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി അധികൃതര്‍.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്നും വീടുകളില്‍ തുടരാനും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

അത്യവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ സുരക്ഷിതമായ, ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യരുതെന്നും അതോറിറ്റി ആവശ്യപ്പെട്ടു.

ബുധനാഴ്ച വരെ മഴ പ്രവചിച്ച സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ്. യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം.

എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘം തീരുമാനിച്ചിരുന്നു.

ദുബൈയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് വിദൂരപഠനം നടപ്പിലാക്കും. ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി.

മഴയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ക​മ്പ​നികൾക്കും അധികൃതര്‍‌ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

പു​റം ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളോട്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും ദു​ർ​ഘ​ട​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നും മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ക​മ്പ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഷാ​ർ​ജയിൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദൂ​ര​പ​ഠ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര, ദു​രി​താ​ശ്വാ​സ ടീം ​നി​ർ​ദേ​ശം ന​ൽ​കി.

#low #pressure; #Weather #warning, #advice #not #go #out #except #emergency #purposes #UAE

Next TV

Related Stories
#death | ഡ്രി​ല്ലിംങ് ജോ​ലി​ക്കി​ടെ കി​ണ​ർ ഇ​ടി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു

May 16, 2024 12:06 PM

#death | ഡ്രി​ല്ലിംങ് ജോ​ലി​ക്കി​ടെ കി​ണ​ർ ഇ​ടി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു

മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി യാം​ബു അ​ൽ ന​ഖ്‌​ൽ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്കു മാ​റ്റി​യ​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്...

Read More >>
#founddead | പ്രവാസി മലയാളിയെ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

May 16, 2024 12:02 PM

#founddead | പ്രവാസി മലയാളിയെ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് റൂ​മി​ൽ ഒ​പ്പ​മു​ള്ള​യാ​ൾ വി​ളി​ച്ച​പ്പോ​ൾ...

Read More >>
#uae | യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

May 15, 2024 05:18 PM

#uae | യുഎഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

കെട്ടിടങ്ങളില്‍ പൊടിപടലങ്ങള്‍ കയറുന്നത് തടയാന്‍ വാതിലുകളും ജനലുകളും അടയ്ക്കാന്‍ മുനിസിപ്പാലിറ്റികള്‍ താമസക്കാരോട്...

Read More >>
#rain |കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോ‍ർട്ട് പുറത്തുവിട്ടു

May 15, 2024 03:16 PM

#rain |കുവൈത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, നാളെ വരെ തുടരും; പുതിയ കാലാവസ്ഥ റിപ്പോ‍ർട്ട് പുറത്തുവിട്ടു

ബുധനാഴ്ച ഉച്ച മുതല്‍ തുടങ്ങുന്ന മഴ വ്യാഴാഴ്ച വൈകുന്നേരം വരെ നീളുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

May 15, 2024 02:32 PM

#death | കോഴിക്കോട് സ്വദേശി ജിദ്ദയിൽ അന്തരിച്ചു

അസുഖത്തെത്തുടർന്ന് ജിദ്ദ ഹയ്യ സഫയിലുള്ള ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായായിരുന്നു...

Read More >>
#hajj |ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ 18 ആശുപത്രികൾ സജ്ജം

May 15, 2024 12:52 PM

#hajj |ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ 18 ആശുപത്രികൾ സജ്ജം

ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെൽത്ത് ക്ലസ്റ്റർ...

Read More >>
Top Stories